Posted On
date_range Updated On
date_range നോട്ട് അസാധു: നീരജിന് നോ പ്രോബ്ലം...
500, 1000 രൂപ നോട്ടുകൾ ഒറ്റ രാത്രികൊണ്ട് അസാധുവായതിനെ തുടർന്ന് നട്ടം തിരിയികുയാണ് നാട്ടുകാർ. പെട്രോൾ പമ്പും കടകളുമെല്ലാം ഇപ്പോൾ ഉപഭോക്താക്കളെ സ്വാഗതം ചെയ്യുന്നത് 500,1000 നോട്ടൂകൾ ഇവിടെ സ്വീകരിക്കില്ലെന്ന ബോർഡിലൂടെയാണ്. എന്നാൽ നൂറു രൂപയോ ചില്ലറയോ കൈയ്യിലുള്ളവർ ഇന്ന് രാജാവാണ്. ഈ രംഗം തമാശരൂപേണ അവതരിപ്പിക്കുകയാണ് യുവ നടൻ നീരജ് മാധവ്. തന്‍റെ ഫേസ്ബുക്കിലിട്ട വിഡിയോയിലാണ് ഹാസ്യരൂപേണ ഈ രംഗം നടൻ അവതരിപ്പിച്ചത്. കാസ്, മണി, എന്ന ഗാനത്തിന്‍റെ പശ്ചാത്തലത്തിൽ കാറിലിരുന്ന് നൂറു രൂപാ നോട്ടുകൾ എണ്ണുന്ന രംഗമാണ് വിഡിയോയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.