തുരത്തണം, തകർക്കണം ഇൗ മഹാമാരിയെ; ഇടയ്​ക്ക കൊട്ടിപ്പാടി നെടുമുടി

കോവിഡ്​ മഹാമാരിയെ പ്രതിരോധിക്കാൻ സിനിമാ സാംസ്​കാരിക മേഖലയിൽ നിന്നും കായിക മേഖലയിൽ നിന്നുമടക്കം നിരവധി പേ രാണ്​ ബോധവത്​കരണവുമായി രംഗത്തെത്തുന്നത്​. സർക്കാരി​​െൻറയും കേരളാ പൊലീസി​​െൻറയും അഭ്യർഥന പ്രകാരവും സ്വയം മുന്നോട്ട്​ വന്നും താരങ്ങൾ ബോധവത്​കരണത്തിൽ പങ്കാളികളാകുന്നു.

അത്തരത്തിൽ ഒരു വ്യത്യസ്​തമായ ബോധവത്​കരണ വിഡിയോയുമായി എത്തിയിരിക്കുകയാണ്​ പ്രശസ്​ത നടൻ നെടുമുടി വേണു. ഇടയ്​ക്ക കൊട്ടി പാടിയാണ്​​ അദ്ദേഹം മഹാമാരിക്കെതിരെ പോരാടാൻ ജനങ്ങളോട്​ ആഹ്വാനം ചെയ്യുന്നത്​. തുരത്തണം തകർക്കണം ഇൗ മഹാമാരിയെ.. കരുതണം പൊരുതണം ഒരുമിച്ച്​ നിൽക്കണം... ഇങ്ങനെ പോകുന്നു വരികൾ.

നെടുമുടി വേണുവി​​െൻറ വിഡിയോ മോഹൻലാൽ അദ്ദേഹത്തി​​െൻറ ഒൗദ്യോഗിക ഫേസ്​ബുക്ക്​ പേജിലൂടെ പങ്കുവെച്ചു. ആരോഗ്യ പ്രവർത്തകർ അവരുടെ മേഖലയിൽ പ്രവർത്തിക്കുന്നതും. പൊലീസുകാർ കർമനിരതരാകുന്നതുമൊക്കെ ഗാന വിഡിയോയിൽ കാണിക്കുന്നുണ്ട്​.

Full View
Tags:    
News Summary - nedumudi venu video-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.