Posted On
date_range Updated On
date_range പൃഥ്വിരാജ്, നസ്രിയ, പാർവതി ഒന്നിക്കുന്ന അഞ്ജലി മേനോൻ ചിത്രത്തിെൻറ പേര് പുറത്തുവിട്ടു
വിവാഹം കഴിഞ്ഞ് നാല് വർഷത്തോളം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന നസ്രിയ നസീം അഞ്ജലി മോനോൻ ചിത്രത്തിലൂടെ തിരിച്ചുവരുന്നു. ചിത്രത്തിെൻറ പേര് സംവിധായിക ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു. കൂടെ എന്നാണ് പേര് നൽകിയിരിക്കുന്നത്. ചിത്രത്തിൽ പൃഥ്വിരാജ് നസ്രിയയുടെ സഹോദരനായി വേഷമിടുന്നു.
അതുൽ കുൽക്കർണി, സിദ്ധാർഥ് മേനോൻ, റോഷൻ മാത്യു എന്നിവരും പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. നസ്രിയ, പൃഥ്വിരാജ് എന്നിവരുടെ പിതാവായി സംവിധായകൻ രഞ്ജിത് അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
നസ്രിയയുടെ ഭർത്താവും നടനുമായ ഫഹദും ചിത്രത്തിെൻറ പോസ്റ്റർ പങ്കുവെച്ചിരുന്നു. ‘‘നാല് വർഷത്തോളം ഞങ്ങളുടെ കുടുംബ ജീവിതത്തിന് വേണ്ടി സിനിമയിൽ നിന്ന് വിട്ട് നിന്ന് നസ്രിയ തിരിച്ചുവരുേമ്പാൾ എന്തെന്നില്ലാത്ത സന്തോഷം’’ എന്നായിരുന്നു ഫഹദിെൻറ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.