സുരഭിയുടെ 'മിന്നാമിനുങ്ങ്' ജൂലൈ 21ന് തീയറ്ററിൽ

സുരഭി ലക്ഷ്മിക്ക് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത 'മിന്നാമിനുങ്ങ്' ജൂലൈ 21ന് തീയറ്ററുകളിലെത്തും. നിലനില്‍പിനുള്ള ഒരു സ്ത്രീയുടെ ഒറ്റപ്പെട്ട പോരാട്ടത്തിന്‍റെ കഥയാണ് അനില്‍ തോമസ് സംവിധാനം ചെയ്ത മിന്നാമിനുങ്ങിന്‍റേത്. 

മിന്നാമിനിങ്ങിലെ മികച്ച അഭിനയത്തിന് സുരഭിക്ക് സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ പ്രത്യേക പരാമർശം മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ, ദേശീയ പുരസ്കാര പ്രഖ്യാപനം വന്നതോടെ മുൻവിധികളെ തകർത്തെറിഞ്ഞാണ് സുരഭി മികച്ച നടിയായത്. ആലിയ ഭട്ട്, സോനം കപൂര്‍, ഐശ്വര്യ റായ് എന്നിവരെ മറികടന്നായിരുന്നു ഈ നേട്ടം. 

ഒറ്റക്ക് പൊരുതുന്നൊരു വിധവ സമൂഹത്തിൽ നിന്ന് നേരിടുന്ന ആക്രമണങ്ങളെയും മകൾക്കു മാത്രമായുള്ള അതിജീവനത്തെയും സുരഭി ഭാവതീവ്രമായിത്തന്നെ അവതരിപ്പിച്ചെന്നാണ് ദേശീയ അവാർഡ് ജൂറി ചെയർമാൻ പ്രിയദർശൻ ചൂണ്ടിക്കാട്ടിയത്. 

'ബൈ ദ പീപിൾ' എന്ന സിനിമയിൽ സുരഭിക്ക് ആദ്യ അവസരം കിട്ടിയത്. പിന്നീട് 45ഒാളം സിനിമകളിൽ ചെറിയ റോളുകളിൽ വേഷമിട്ടു. ‘വസന്തത്തിന്‍റെ കനൽ വഴികളാണ്’ നായികയായി അഭിനയിച്ച ആദ്യ ചിത്രം. തുടർന്നായിരുന്നു മിന്നാമിനുങ്ങിലെ നായിക വേഷം.

Full View
Tags:    
News Summary - national film award winner surabhi lakshmi minnaminungu release on july 21

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.