കൊച്ചി: നടന്‍ മോഹന്‍ലാലിനും നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂരിനുമെതിരെ ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായ പരാമർശം നടത്തി അറസ്റ്റിലായ യുവാവ് മാനസികാരോഗ്യ കേന്ദ്രത്തിൽ . തൃശൂര്‍ പെരുമ്പിലാവ് സ്വദേശി നസീഹ് അഷ്‌റഫിനെയാണ് പൈങ്കുളം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. നേരത്തെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ പരാതിയെ തുടര്‍ന്നായിരുന്നു നസീഹിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
യുവാവിന് മാനസിക വിഭ്രാന്തിയുണ്ടെന്ന സര്‍ട്ടിഫിക്കറ്റ് ബന്ധുക്കള്‍ പൊലീസിന് കൈമാറിയിരുന്നു. തുടര്‍ന്ന് ജാമ്യത്തില്‍ വിട്ട യുവാവിനെ ബന്ധുക്കള്‍ തന്നെയാണ് പൈങ്കുളത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. നേരത്തെ എസ്.എഫ്.ഐക്കെതിരെയും സമാനമായ രീതിയില്‍ നസീഹ് സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശനവും വെല്ലുവിളിയും നടത്തിയിരുന്നു. കസ്റ്റഡിയിലെടുത്തപ്പോള്‍ നസീഹ് പരസ്പര വിരുദ്ധമായാണ് സംസാരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
മോഹന്‍ലാലും പൃഥ്വിരാജും അടക്കം ചലച്ചിത്ര മേഖലയിലെ നിരവധി താരങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവനയാണ് നസീഹ് ഫേസ്ബുക്കിലൂടെ നടത്തിയത്. ഇത് വാട്‌സ് ആപ്പിലും മറ്റ് നവമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചതോടെയാണ് ആന്റണി പെരുമ്പാവൂര്‍ പരാതി നല്‍കിയത്. മോഹന്‍ലാലും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും പെണ്‍വാണിഭ കേന്ദ്രം പെരുമ്പാവൂരില്‍ നടത്തുന്നുവെന്നായിരുന്നു നസീഹിന്റെ പ്രധാന ആരോപണം. നടിമാരെ അപകീര്‍ത്തിപ്പെടുത്തുന്ന മറ്റൊരു വീഡിയോയും ഇയാള്‍ പോസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.