ക​ുചേലനായി ജയറാം; നമോയിലെ ആദ്യ ഗാനം പുറത്തിറങ്ങി

ജയറാമിനെ നായകനാക്കി വിജീഷ് മണി സംവിധാനം ചെയ്യുന്ന സംസ്കൃത സിനിമയായ ‘നമോ’യിലെ ഗാനം പുറത്തിറങ്ങി. പുരാണ പ്രസിദ്ധമായ കൃഷ്ണകുചേല കഥയാണ്​ രാജ്യത്തെ വിവിധ സംസ്ഥാനകളിലെ പ്രതിഭകൾ ഒന്നിക്കുന്ന ഈ ചിത്രത്തി​​​​െൻറ പ്രമേയം. പ്രശസ്ത ഭജൻ സംഗീതജ്ഞനായ പത്മശ്രീ അനൂപ് ജലോട്ട ഈണം നൽകി ആലപിച്ച ഗാനം മോഹൻലാൽ ഫെസ്​ബുക്ക് പേജിലൂടെയാണ്​ റിലീസ്​ ചെയ്​തത്​.

ഒരു മാതൃകാ പ്രജയും മാതൃകാ രാജാവും തമ്മിലെ അസാധാരണ ബന്ധം സൃഷ്​ടിക്കുന്ന ജീവിത മുഹൂർത്തങ്ങളും വൈകാരികാനുഭൂതികളും ആവിഷ്കരിക്കപ്പെടുന്ന ചിത്രമാണ്​ നമോ. ശരീരഭാരം 20 കിലോയിലധികം കുറക്കുകയും തല മുണ്ഡനം ചെയ്​തുമാണ്​​ ജയറാം ഇതിൽ വേഷമിടുന്നത്​. മലയാളത്തിന്​ പുറമെ തമിഴ്​, തെലുങ്ക്​ ഭാഷകളിലെ നിരവധി സിനിമകളിൽ വേഷമിട്ട ജയറാം ആദ്യമായാണ്​ സംസ്​കൃത സിനിമയിൽ അഭിനയിക്കുന്നത്​. 

ഏറ്റവും വേഗത്തിൽ സിനിമ ഒരുക്കി എന്ന ഗിന്നസ്​ റെക്കോഡിന്​ ഉടമായാണ്​ വിജീഷ്​ മണി. ശ്രീനാരാണ ഗുരുവിനെക്കുറിച്ചുള്ള ‘വി​ശ്വഗുരു’ എന്ന മലയാള സിനിമ 51 മണിക്കൂറിനുള്ളിൽ ചിത്രീകരിച്ചാണ്​ റിലീസ്​ ചെയ്​തത്​. ഇതിന്​ പുറമെ ഗോത്രഭാഷയായ ഇരുളയിൽ തയാറാക്കിയ നേതാജി എന്ന സിനിമയും ഗിന്നസ്​ റെക്കോഡിന്​ അർഹമായിട്ടുണ്ട്​.

സംസ്​കൃത ഭാഷയിൽ റിലീസ്​ ചെയ്യുന്ന ഒമ്പതാമത്തെ സിനിമയാകും ‘നമോ’. അനശ്വര ചാരിറ്റബിൾ ട്രസ്​റ്റാണ്​ നിർമാണം. യു. പ്രസന്നകുമാറി​േൻറതാണ്​ തിരക്കഥ. 

Full View
Tags:    
News Summary - namo movie song released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.