മീ ടൂ: നമസ്​തേ ഇംഗ്ലണ്ട്​ സംവിധായകൻ ചുംബിക്കാൻ ശ്രമിച്ചെന്ന്​ എൽനാസ്​ നൊ​റൗസി

മീ ടൂ സംബന്ധിച്ച്​ കൂടുതൽ നടിമാർ വെളിപ്പെടുത്തലുകൾ നടത്തുന്നതിനിടെ ആരോപണവുമായി ഇറാനിയൻ മോഡലും നടിയുമായ യെൽനാസ്​ നൊ​റൗസി. സേക്രഡ്​ ഗെയിംസ്​ എന്ന പരമ്പരയിലുടെ പ്രശ്​സ്​തയായ നൊ​റൗസി സംവിധായകൻ വിപുൽ ഷാ ചുംബിക്കാൻ ശ്രമിച്ചുവെന്നും അനുവാദമില്ലാതെ ശരീരത്തിൽ സ്​പർശിച്ചുവെന്ന ആരോപണവുമായാണ്​ രംഗത്തെത്തിയത്​​.

നമസ്​തേ ഇംഗ്ലണ്ട്​ എന്ന ചിത്രത്തിൽ വേഷം നൽകാമെന്ന്​ അറിയിച്ച ​ശേഷം സംവിധായകൻ തന്നോട്​ മോശമായി പെരുമാറുകയായിരുന്നുവെന്ന്​ ഇറാനിയൻ നടി ആരോപിക്കുന്നു. നമസ്​തേ ഇംഗ്ലണ്ടിൽ സഹനടിയുടെ റോൾ നൽകാമെന്ന്​ അറിയിച്ചിരുന്നു. എന്നാൽ, പിന്നീട്​ യാതൊരു വിവരവും ലഭിച്ചില്ല.

തുടർന്ന്​ സംവിധായക​​​​​െൻറ ഒാഫീസുമായി നിരന്തരം ബന്ധപ്പെട്ടപ്പോൾ ഒാഡിഷന്​ വിളിച്ചു. ഇതി​​​​​െൻറ ഭാഗമായുള്ള കൂടികാഴ്​ചക്കൾക്കിടെയാണ്​ തനിക്ക്​​ ദുരനുഭവം ഉണ്ടാ​യതെന്നാണ്​ നടിയുടെ വെളിപ്പെടുത്തൽ. എന്നാൽ, മൂന്ന്​ മാസം കഴിഞ്ഞിട്ടും സിനിമയുടെ കരാർ ഒപ്പിട്ടില്ലെന്നും നൊ​റൗസി വെളിപ്പെടുത്തൽ.

നടൻ നാനേ പടേക്കർക്കെതിരെ തനുശ്രീ ദത്തആരോപണവുമായി രംഗത്തെത്തിയതോടെയാണ്​ ബോളിവുഡിൽ മീ ടു വീണ്ടും സജീവമായത്​. മലയാളത്തിൽ മു​േകഷിനെതിരെയും അലൻസിയറിനെതിരെയും മീ ടു ആരോപണം ഉയർന്നിരുന്നു.

Tags:    
News Summary - Namaste England director Vipul Shah accused of sexual misconduct -Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.