നോർത്ത് അമേരിക്കൻ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ, മഞ്ജു വാര്യർ എന്നിവർ പുരസ്‌കാരം സ്വന്തമാക്കി. ജനപ്രിയ നടനുള്ള പുരസ്‌കാരം സോളോ, പറവ തുടങ്ങിയ ചിത്രത്തിലൂടെയാണ ദുൽഖർ സ്വന്തമാക്കിയത്. ഉദാഹരണം സുജാതയിലെ പ്രകടനമാണ് മഞ്ജു വാര്യരെ ജനപ്രിയ നടിയാക്കിയത്.
തൊണ്ടി മുതലും ദൃക്സാക്ഷിയും, ടേക്ക് ഒാഫ് തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തലൂടെ മികച്ച നടനുള്ള ക്രിട്ടിക് പുരസ്‌കാരം ഫഹദ് ഫാസിൽ സ്വന്തമാക്കി. പാർവതിയാണ് മികച്ച നടി. മികച്ച ചിത്രവും തൊണ്ടി മുതലാണ്. അങ്കമാലി ഡയറീസ് ഒരുക്കിയ ലിജോ ജോസ് പെല്ലിശേരിയാണ് മികച്ച സംവിധായകൻ.
യൂത്ത് െഎക്കൺ പുരസ്കാരത്തോടൊപ്പം മായാനദിയിലൂടെ ഒൗട്ട് സ്റ്റാൻഡിങ് പ്രകടനത്തിനും യുവ നടൻ ടൊവിനോ തോമസ് അർഹനായി. മായാ നദിയിലെ നായിക െഎശ്വര്യ രാജേഷ് നടിമാരിൽ ഒൗട്ട് സ്റ്റാൻഡിങ് പെർഫോമൻസിനുള്ള പുരസ്‌കാരം നേടി. കുഞ്ചാക്കോ ബോബനാണ് ജനപ്രിയ നായകൻ. ഹരീഷ് കണാരൻ ഹാസ്യ താരമായി തിരഞ്ഞെടുക്കപ്പെട്ടു.
ജൂൺ 30, ജൂലൈ ഒന്ന് ദിവസങ്ങളിലായി ന്യൂയോർകിലും ടൊറേൻറായിലുമാണ് ചടങ്ങുകൾ നടക്കുക. നോർത്ത് അമേരിക്കയിലെ മലയാളികൾക്കിടയിൽ നടന്ന വേെട്ടടുപ്പിലാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
മറ്റ് പുരസ്കാരങ്ങൾ
മികച്ച സഹനടന്‍ - അലന്‍സിയര്‍ (തൊണ്ടിമുതലും ദൃക്സാക്ഷിയും)
മികച്ച സഹനടി - ശാന്തികൃഷ്ണ (ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള)
മികച്ച സ്വഭാവ നടന്‍ - സുരാജ് വെഞ്ഞാറമൂട് (തൊണ്ടിമുതലും ദൃക്സാക്ഷിയും)
മികച്ച സ്വഭാവ നടി - സുരഭി ലക്ഷ്മി
മികച്ച വില്ലന്‍ - ജോജു ജോര്‍ജ് (രാമന്റെ ഏദന്‍തോട്ടം)
മികച്ച സംഗീതം - ഗോപി സുന്ദര്‍ (ഉദാഹരണം സുജാത)
മികച്ച ഗായകന്‍ - വിജയ് യേശുദാസ് (വിവിധ ചിത്രങ്ങള്‍)
മികച്ച ഗായിക - സിതാര (ഉദാഹരണം സുജാത)
മികച്ച തിരക്കഥ - ചെമ്പന്‍ വിനോദ് (അങ്കമാലി ഡയറീസ്) ശ്യാം പുഷ്‌കരന്‍, ദിലീഷ് നായര്‍ (മായാനദി)
പുതുമുഖ സംവിധായകന്‍ - സൗബിന്‍ ഷാഹിര്‍ (പറവ)
മികച്ച ഛായാഗ്രഹകന്‍ - മധു നീലകണ്ഠന്‍
പ്രത്യേക ജൂറി പുരസ്‌കാരം - നീരജ് മാധവ് (പൈപ്പിന്‍ ചുവട്ടിലെ പ്രണയം)
ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്‌കാരം - ബാലചന്ദ്ര മേനോന്‍
മികച്ച ബാലതാരം - അനശ്വര രാജന്‍ (ഉദാഹരണം സുജാത)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.