നാൻ പെറ്റ മകൻ; അഭിമന്യുവി​െൻറ ജീവിതം പറയുന്ന ചിത്രത്തി​െൻറ ഫസ്റ്റ്​ലുക്​

മഹാരാജാസിൽ കൊല്ലപ്പെട്ട അഭിമന്യുവി​​​െൻറ ജീവിത കഥ പറയുന്ന ‘നാൻ പെറ്റ മകൻ’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റ ര്‍ പുറത്തിറങ്ങി. സജി എസ് പാലമേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മിനന്‍ ജോണാണ് അഭിമന്യുവി​​​െൻറ വേഷം കൈകാര്യം ചെയ്യുന്നത്.

2012ലെ ഏറ്റവും മികച്ച ബാല താരത്തിനുള്ള ദേശീയ പുരസ്​കാരം നേടിയ താരമാണ് മിനന്‍ ജോണ്‍. ഇന്ദ്രൻസും പ്രധാന വേഷത്തിലെത്തുന്നുണ്ട്​. ധനമന്ത്രി തോമസ് ഐസക്കാണ്​ സിനിമയുടെ ഫസ്റ്റ്​ ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്​.

റെഡ് സ്റ്റാർ മൂവീസ് നിർമിക്കുന്ന ചിത്രത്തിൽ അഭിമന്യുവി​​​െൻറ അച്ഛനായി ശ്രീനിവാസനും അമ്മയായി സീമ.ജി.നായരും വേഷമിടുന്നു. ജോയ് മാത്യു, സിദ്ധാർത്ഥ് ശിവ, മുത്തുമണി, സരയൂ, തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Full View
Tags:    
News Summary - naan petta makan movie first look-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.