നാം തിയറ്ററുകളില്‍ നിന്ന് പിന്‍വലിക്കുകയാണെന്ന്​ സംവിധായകൻ

നാം എന്ന ചിത്രം തിയറ്ററിൽ നിന്നും പിൻവലിക്കുകയാണെന്ന്​ സംവിധാനയകൻ ജോഷി തോമസ് പള്ളിക്കൽ. ​റിലീസ് ചെയ്ത് ഒരാഴ്ച മാത്രം പിന്നിടുമ്പോളാണ്​ ചിത്രം പിൻവലിക്കുന്നത്​. പ്രേക്ഷകരെത്തുന്ന സമയത്ത് സിനിമക്ക് ഷോ ടൈം ലഭിക്കാത്തതാണ് ഇതിനു കാരണമെന്ന്​ ഫേസ്ബുക് പേജിലൂടെ സംവിധായകന്‍  അറിയിച്ചു. 

‘നാം എന്ന ഞങ്ങളുടെ സിനിമ കാണുകയും ,ഇഷ്ടപ്പെട്ട കാര്യം പങ്കുവയ്ക്കുകയും ചെയ്ത എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയത്തി​​െൻറ ഭാഷയില്‍ നന്ദി പറയുന്നു. സിനിമ കാണാത്ത ചില വിദ്യാര്‍ത്ഥി സുഹൃത്തുക്കള്‍ പരീക്ഷയും കോളേജ് അവധിയും കാരണം പറഞ്ഞു വിളിച്ചിരുന്നു .പക്ഷെ ഏറ്റവും വിഷമിപ്പിക്കുന്ന കാര്യം- പലര്‍ക്കും ജോലി കഴിഞ്ഞോ, ഫാമിലിയെയും കൂട്ടി പോകാനോ പറ്റുന്ന സമയത്തു ,ചുരുക്കം ചില സ്ഥലത്തൊഴികെ ഈ സിനിമക്ക് പ്രദര്‍ശന സമയം ലഭിച്ചില്ല എന്നുള്ളതാണെന്നും സംവിധായകൻ പറഞ്ഞു.

ഫേസ്​ബുക്ക്​ പോസ്റ്റി​​െൻറ പൂർണ്ണരൂപം

നാം എന്നഞങ്ങളുടെസിനിമകാണുകയും ,ഇഷ്ടപ്പെട്ട കാര്യം പങ്കുവയ്ക്കുകയും ചെയ്ത എല്ലാ സുഹൃത്തുക്കൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു .സിനിമ കാണാത്ത ചില വിദ്യാർത്ഥി സുഹൃത്തുക്കൾ പരീക്ഷയും കോളേജ് അവുധിയും കാരണം പറഞ്ഞു വിളിച്ചിരുന്നു .പക്ഷെ ഏറ്റവും വിഷമിപ്പിക്കുന്ന കാര്യം- പലർക്കും ജോലികഴിഞ്ഞോ ,ഫാമിലിയെയും കൂട്ടി പോകാനോ പറ്റുന്ന സമയത്തു ,ചുരുക്കം ചില സ്ഥലത്തൊഴികെ ഈസിനിമക്ക് പ്രദർശന സമയം ലഭിച്ചില്ല എന്നുള്ളതാണ്.

(ചില സ്ഥലങ്ങളിൽ തിയറ്റർ പോലും ).സ്വാഭാവികമായും അപ്പോൾ എല്ലാവർക്കും തോന്നാവുന്ന സംശയം എന്നിട്ടെന്തിന് അന്ന് റിലീസ് വച്ചു എന്നുള്ളതാണ് .പക്ഷെ നാം റിലീസ് തീരുമാനിച്ചപ്പോൾ (രണ്ടുമാസം മുൻപ് )അന്നൊരു ഫിലിമും ഈ ഡേറ്റിൽ ഇല്ലായിരുന്നു .മുന്പിറങ്ങിയ ചില ചിത്രങ്ങൾ നല്ല രീതിയിൽ ഓടുന്നതിനാൽ ചിലയിടങ്ങളിൽ ആരെയും കുറ്റപ്പെടുത്താനും സാധിക്കില്ല .

പ്രേക്ഷകർ തിരഞ്ഞെടുക്കുന്ന സമയത്തു സിനിമകാണാൻ പറ്റുന്നില്ല എന്ന വിഷമം കണക്കിലെടുത്തു ,ഈ സിനിമയെ ഇഷ്ടപ്പെടുന്ന പലരുമായും കൂടി ആലോചിച്ചശേഷം ,കൂടുതൽ നല്ലത് എന്നുതോന്നുന്നു ഒരുതീരുമാനം ഞങ്ങൾ കൈക്കൊള്ളുകയാണ്- നാം എന്ന ഞങ്ങളുടെ കുഞ്ഞു സിനിമ ഇന്ന് നിങ്ങളിൽ നിന്നും പിൻ‌വലിക്കുന്നു .(വലിയ തിരക്കൊഴിഞ്ഞുള്ള മറ്റൊരു വേളയിൽ ഈ സിനിമയ്ക്കു കൂടുതൽ ഷോ ടൈം അനുവദിച്ചു സഹായിക്കാം എന്ന് വളരെയധികം തിയറ്റർ അധികൃതർ ഉറപ്പു തന്നിട്ടുമുണ്ട് ).

നന്മയുള്ള സിനിമകളെ എന്നും സ്വീകരിച്ചിട്ടുള്ള നിങ്ങളിലേക്ക് നാമാവാൻ ഞങ്ങൾ വീണ്ടും എത്തിച്ചേരും ..ഇതുവരെ ഞങ്ങളെ അകമഴിഞ്ഞ് സഹായിച്ച എല്ലാ സഹൃദയർക്കും ഒരിക്കൽക്കൂടി നന്ദിയും ..എല്ലാ നന്മകളും നേർന്നുകൊണ്ട് -ടീം നാം

Tags:    
News Summary - naam movie-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.