അഭിപ്രായങ്ങളെ നേരിടേണ്ടത്​ അസഭ്യം കൊണ്ടല്ല; പാർവതിക്ക്​ പിന്തുണയുമായി മുരളി ഗോപി

കസബ വിഷയത്തിൽ നടി പാർവതിക്കെതിരെ സൈബർ ആക്രമണം രൂക്ഷമാവു​േമ്പാൾ താരത്തെ പിന്തുണച്ച്​ നടനും സംവിധായകനുമായ മുരളി ഗോപി. അഭിപ്രായങ്ങളെ അഭിപ്രായങ്ങൾ കൊണ്ടോ മൗനം കൊണ്ടോ നേരിടാം അസഭ്യം കൊണ്ടും ആയുധം കൊണ്ടും നേരിടരുതെന്ന്​ മുരളി ഗോപി ഫേസ്​ബുക്കിൽ കുറിച്ചു.

അഭിപ്രായം പറഞ്ഞതി​​െൻറ പേരിൽ പാർവതി പങ്കുകൊള്ളുന്ന സിനിമകൾക്ക്​ നേരെ പടനീക്കം നടത്തുന്നത്​ നിരാശജനകമാണ്​. ഒരുപാട്​ പേരുടെ പ്രയത്​നമാണ്​ ഒരു സിനിമയെന്നും മുരളി ഗോപി ഒാർമിപ്പിച്ചു. കസബയിലെ സ്​ത്രീ വിരുദ്ധ പരമാർശത്തിനെതിരെ രംഗത്തെത്തിയതി​​െൻറ പേരിൽ കടുത്ത ആക്രമണമാണ്​ പാർവതിക്ക്​ നേരിടേണ്ടി വന്നത്​.​

ഫേസ്​ബുക്ക്​പോസ്​റ്റി​​െൻറ പൂർണ രൂപം

മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളാണ് പാർവ്വതി. അവർ ഒരു അഭിപ്രായം (അത് തെറ്റോ ശരിയോ ആയിക്കൊള്ളട്ടെ!) പറഞ്ഞതിന്റെ പേരിൽ അവർ പങ്കുകൊള്ളുന്ന സിനിമകൾക്ക് നേരെ പടനീക്കം നടത്തുക എന്നത് തികച്ചും നിരാശാജനകമാണ്. ഒരുപാട് പേരുടെ പ്രയത്നമാണ് ഒരു സിനിമ. അഭിപ്രായങ്ങളെ അഭിപ്രായങ്ങൾ കൊണ്ടോ മൗനം കൊണ്ടോ നേരിടാം. അസഭ്യം കൊണ്ടും ആയുധം കൊണ്ടും നേരിട്ടാൽ... ഓർമ്മയാകുന്നത് ഔചിത്യവും മര്യാദയും ആയിരിക്കും. 

Full View
Tags:    
News Summary - Murali gopi support Parvathy-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.