മോഹന്ലാലിന്റെ ഏറ്റവും പുതിയ ചിത്രം 'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍' തെലുങ്കിലേക്ക്. തെലുങ്ക് താരം വെങ്കിടേഷാണ് ചിത്രം റീമേക്ക് ചെയ്യാനായി മുന്നോട്ട് വന്നത്. ജനുവരി 20ന് പ്രദര്‍ശനത്തിനെത്തിയ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ആദ്യ മൂന്നുദിവസം കൊണ്ട് ബോക്സ് ഓഫീസില്‍ എട്ട് കോടി പിന്നിട്ടു. 337 തിയറ്ററുകളിലായി റിലീസ് ചെയ്ത സിനിമ 3 ദിവസം കൊണ്ട് 8 കോടി 65 ലക്ഷം രൂപാ ഗ്രോസ് കളക്ഷന്‍ നേടി. വെള്ളിമൂങ്ങ എന്ന സൂപ്പര്‍ഹിറ്റിന് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്ത് ചിത്രം വീക്കെന്‍ഡ് ബ്ലോക്ബസ്റ്റേര്‍സിന്റെ ബാനറില്‍ സോഫിയ പോളാണ് നിര്‍മാണം.
നേരത്തെ ദൃശ്യം എന്ന മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം തെലുങ്കില്‍ റീമേക്ക് ചെയ്തപ്പോഴും വെങ്കിടേഷ് ആണ് നായകനായി എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.