'ന്യൂനപക്ഷ പ്രീണനമെന്ന്'​; മുൽകിനെതിരെ സൈബർ ആക്രമണം

തിയറ്ററുകളിൽ പ്രദർശനം തുടരുന്ന ബോളിവുഡ്​ ചിത്രം മുൽകിനെതിരെ സൈബർ ആക്രമണം. രാജ്യത്ത്​ നിലനിൽക്കുന്ന ഇസ്ലാമോഫോബിയ ചർച്ച​ ​ചെയ്​ത ചിത്രത്തിന്​ മികച്ച പ്രതികരണം ലഭിക്കു​േമ്പാഴാണ്​ സൈബർ ആക്രമണം രൂക്ഷമാവുന്നത്​. പ്രത്യേക മതവിഭാഗത്തിനെ പ്രീണിപ്പിക്കാൻ സംവിധായകൻ അനുഭവ്​ സിൻഹ ശ്രമിച്ചെന്ന്​ കാട്ടിയാണ്​ സമൂഹ മാധ്യമങ്ങളിൽ അദ്ദേഹത്തിനെതിരെ ട്രോളുകൾ നിറയുന്നത്​​. ഋഷി കപൂർ, തപസി പന്നു എന്നിവരാണ്​ ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തിയത്​.

പ്രശസ്​ത സിനിമാ റിവ്യൂ സൈറ്റായ ​െഎ.എം.ഡി.ബിയിൽ ചിലർ ചേർന്ന്​ നടത്തിയ ആസൂത്രിത ആക്രമണത്താൽ 10ൽ 3.5 ആണ്​ മുൽകിന്​ നിലവിലുള്ള റെയ്​റ്റിങ്​​. എന്നാൽ ഇത്തരം സംഭവങ്ങൾക്ക്​ യാതൊരു പരിഗണനയും നൽകില്ലെന്ന്​ സംവിധായകൻ അനുഭവ്​ സിംഹ പറഞ്ഞു. 
ചിത്രത്തിന്​ നേരെയുള്ള സൈബർ ആക്രമണം പരിധി വിടുകയാണ്​. ചിത്രത്തിന്​ വേണ്ടി പണം മുടക്കിയിരിക്കുന്നത്​ അധോലോകവും ഒരു പാർട്ടിയുമാണെന്നും ചിലർ പറയുന്നുണ്ട്​. ഇതെല്ലാം ഒരു അജണ്ടയുടെ ഭാഗമാണ്​- സംവിധായകൻ പ്രതികരിച്ചു. അതേസമയം മോശം തിരക്കഥയും സംവിധാനവും കാരണം സിനിമ  പരാജയപ്പെടുമെന്ന ഭീതിയുള്ളതിനാൽ സംവിധായകൻ പണം നൽകി വിവാദമുണ്ടാക്കുകയാണെന്നും ചിലർ പ്രചരിപ്പിക്കുന്നുണ്ട്​​.

നേരത്തെ കരീന കപൂർ, സ്വര ഭാസ്​കർ, സോനം കപൂർ എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ സൂപ്പർഹിറ്റ്​ ചിത്രം ‘വീരേ ധി വെഡ്ഡിങ്ങി’ന്​ നേരെയും സമാനമായ ആക്രമണം ഉണ്ടായിരുന്നു. ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്​ത സ്വരാ ഭാസ്​കർ വലതുപക്ഷ ഭീകരതക്കെതിരെ പലപ്പോഴായി തുറന്നു സംസാരിച്ചിരുന്നു. ഇതേ തുടർന്നാണ്​ ചിത്രത്തിന്​ മോശം റെയ്​റ്റിങ്​​ വന്നതെന്ന്​ അണിറയക്കാരും വ്യക്​തമാക്കിയിരുന്നു.

Full View
Tags:    
News Summary - 'Mulk' director hits back at social media troll-movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.