മഡ്​ റേസി​​​െൻറ ആവേശക്കാഴ്​ചകളുമായി ‘മഡ്​ഡി’ -Video

കൊച്ചി: ഓഫ്​ റോഡ്​ മഡ്​ റേസി​​​െൻറ ആവേശക്കാഴ്​ചകളുമായി എത്തുകയാണ്​ ‘മഡ്​ഡി’.

PK7​​​െൻറ ബാനറിൽ ഡോക്​ടർ‍ പ്രഗഭൽ‍ കഥ എഴുതി സംവിധാനം ചെയ്​ത്​, പ്രേമ കൃഷ്​ണദാസ് അവതരിപ്പിക്കുന്ന ‘മഡ്​ഡി’യുടെ ​ട്രെയ്​ലർ പ്രേക്ഷകർ ഏറ് റെടുത്തു കഴിഞ്ഞു.

പുതുമുഖങ്ങളായ യുവൻ, റിധാൻ കൃഷ്​ണ, അനുഷ സുരേഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കു ന്നു. ഇന്ത്യൻ സിനിമ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഓഫ് റോഡ് മഡ് റേസ് (4x4) പ്രമേയവുമായി ഒരു സിനിമ എത്തുന്നത്.

‘കെ.‌ജി.‌എഫ്’ സംഗീത സംവിധായകൻ രവി ബസൂറിനെയും ‘രാക്ഷസൻ’ എഡിറ്റർ സാൻ ലോകേഷിനെയും മലയാളത്തിൽ ആദ്യമായി അവതരിപ്പിക്കുന്ന സിനിമയാണ്​ ‘മഡ്​ഡി’. സാഹസികത നിറഞ്ഞ പലരംഗങ്ങളും ഡ്യൂപ്പില്ലാതെയാണ് ആർട്ടിസ്​റ്റുകൾ ചെയ്​തു തീർത്തത്. മഡ് റേസ് കൊറിയോഗ്രാഫി ചെയ്​തത് ഡയറക്​ടർ ഡോക്​ടർ‍ പ്രഗഭൽ തന്നെയാണ്.

പുതുമുഖ താരങ്ങൾക്കൊപ്പം രഞ്ജി പണിക്കർ‍, സുനിൽ‍ സുഗദ, ഐ.എം. വിജയന്‍, ബിനീഷ് ബാസ്​റ്റിൻ‍, ഗിന്നസ് മനോജ്,ശോഭ മോഹൻ, ഹരീഷ് പേരടി ‍തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.

Full View
Tags:    
News Summary - "Muddy" trailer released -movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.