മോഹൽലാൽ ചിത്രം നീരാളിയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു 

മോഹൻലാൽ ചിത്രം നിരാളി ജൂൺ 14ന് റിലീസ് ചെയ്യും. മൂൺഷോട്ട്​ എൻറർടെയിൻമ​​െൻറി​​​െൻറ ബാനറിൽ അജോയ്​ വർമ്മയാണ്​ ചിത്രം സംവിധാനം ചെയ്യുന്നത്​. നാദിയ മൊയ്തു, പാര്‍വതി നായര്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. 

സൈജു തോമസി​​​െൻറതാണ്​ തിരക്കഥ. സ്​റ്റിഫൻ ദേവസ്യയാണ്​ സംഗീത സംവിധാനം നിർവഹിക്കുന്നത്​. സ​ന്തോഷ്​ ടി കുരുവിളയാണ് ചിത്രം​ നിർമ്മിക്കുന്നത്.  
ഗ്രാഫിക്സിന്റെ കാര്യത്തില്‍ നീരാളി പുലിമുരുകനെ മറികടക്കുമെന്നാണ് സൂചനകൾ. മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ കമ്പ്യൂട്ടർ ഗ്രാഫിക്സ് ആകും നീരാളിയിൽ ഉണ്ടാവുക. ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന ഗ്രാഫിക്സാകും ചിത്രത്തിലെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ഒരു ശരാശരി സിനിമ നിര്‍മ്മിക്കാൻ ചെലവാകുന്ന തുകയോളം വരും നീരാളിയുടെ ഗ്രാഫിക്സിനായി മാത്രം ചെലവഴിക്കുമെന്നുമാണ് റിപ്പോർട്ടുകൾ. 
 

Tags:    
News Summary - Mohanlal's New Movie Neerali Release Date-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.