Posted On
date_range Updated On
date_range സ്വച്ഛത ഹി സേവയിൽ പങ്കെടുത്ത് മോഹൻലാൽ...
തിരുവനന്തപുരം: ഗാന്ധി ജയന്തി ദിനത്തിൽ സ്വച്ഛത ഹി സേവ പദ്ധതിയുടെ ഭാഗമായി നടൻ മോഹൻലാൽ. പരിപാടിയുടെ മുമ്പായി മോഹൻലാൽ ഗാന്ധി ഭവനിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ പുഷ്പാർച്ഛന നടത്തി. തുടർന്ന് തിരുവനന്തപുരം ഗവ. മോഡൽ സ്കൂളിൽ നടക്കുന്ന ശുചിത്വ പരിപാടികളിൽ പങ്കെടുത്തു. മോഹൻലാൽ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
പ്രധാനമന്ത്രിയുടെ സ്വച്ഛത ഹി സേവ പരിപാടിയിൽ അംഗമാവാനുള്ള മോദിയുടെ ക്ഷണം നേരത്തെ മോഹൻലാൽ സ്വീകരിച്ചിരുന്നു. അതിന്‍റെ ഭാഗമായാണ് മോഹൻലാൽ പരിപാടിയിൽ പങ്കെടുക്കുന്നത്.
My obeisance to Gandhiji, Offering Prayers at Gandhi Bhavan, Thiruvananthapuram #GandhiJayanti pic.twitter.com/HM56neOt3l
— Mohanlal (@Mohanlal) October 2, 2017
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.