മഞ്​ജുവി​െൻറ മോഹൻലാലിന്​ സ്​റ്റേ

തൃശൂർ: സാജിദ് യഹിയ കഥയെഴുതി സംവിധാനം ചെയ്ത ‘മോഹൻലാൽ’ സിനിമ റിലീസ് ചെയ്യുന്നത് തൃശൂർ ജില്ല കോടതി തടഞ്ഞു. ത​​​​െൻറ കഥ മോഷ്്ടിച്ചാതാണെന്നു കാണിച്ച്​ തിരക്കഥാകൃത്ത് കലവൂർ രവികുമാർ നൽകിയ പരാതിയിലാണ്​ നടപടി.

‘മോഹൻലാലിനെ എനിക്ക് ഇപ്പോൾ ഭയങ്കര പേടിയാണ്..’ എന്ന ത​​​​െൻറ കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് കലവൂർ രവികുമാറി​​​െൻറ ആരോപണം. 2005ൽ ആദ്യമായി പ്രസിദ്ധീകരിച്ച കഥ 2006ലും 2012ലും പുസ്തക രൂപത്തിൽ രണ്ട് പതിപ്പുകൾ ഇറക്കി. മോഹൻലാൽ സിനിമകൾ കണ്ട് ആരാധികയായ ഒരു ഭാര്യ കുടുംബത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ് കഥയുടെ ഇതിവൃത്തം. 

കഥയുടെ പകർപ്പവകാശവും പ്രതിഫലവും നൽകണമെന്ന ഫെഫ്കയുടെ വിധി മാനിക്കാത്തതിനെത്തുടർന്നാണ് കോടതിയിൽ ഹരജി നൽകിയത്. സിനിമയുടെ വരുമാനത്തി​​​െൻറ 25 ശതമാനം നഷ്​ടപരിഹാരമായി നല്‍കണമെന്നാണ് ആവശ്യം. സിനിമയുടെ കഥയുമായി ത​​​​െൻറ കഥക്ക്​ കോടതി സാമ്യം കണ്ടെത്തിയതിനെത്തുടർന്നാണ് സ്​റ്റേ അനുവദിച്ചതെന്ന് കലവൂർ രവികുമാർ പറഞ്ഞു.

മഞ്ജുവാര്യരും ഇന്ദ്രജിത്തുമാണ് മോഹൻലാലിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്ദ്രജിത്ത് സേതുമാധവനായും മഞ്ജു മീനുക്കുട്ടിയുമാണ് വേഷമിടുന്നത്​​. 

Tags:    
News Summary - Mohanlal movie stay-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.