Posted On
date_range Updated On
date_range തന്‍റെ ചിത്രത്തിൽ മോഹൻലാൽ ആനപ്പാപ്പാനല്ല -ഭദ്രൻ
12 വർഷങ്ങൾക്ക് ശേഷം മോഹൻലാലും ഭദ്രനും മോഹൻലാലും ഒന്നിക്കുന്നുവെന്ന വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ചിത്രത്തിൽ മോഹൻലാൽ ആനപ്പാപ്പാനായി വേഷമിടുന്നുവെന്നായിരുന്നു വാർത്തകൾ. എന്നാൽ മോഹൻലാലിനെ ആനപ്പാപ്പാനാക്കിയല്ല തന്‍റെ ചിത്രമെന്നും അത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും ഭദ്രൻ ഒരു ഒാൺലൈൻ മാധ്യമത്തിനോട് പ്രതികരിച്ചു. തന്‍റെ ചിത്രം പുതിയ പശ്ചാത്തലത്തിലുള്ളതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉടയോൻ എന്ന ചിത്രത്തിലാണ് മോഹൻലാലും ഭദ്രനും ഒടുവിൽ ഒരുമിച്ചത്. ഇതിലെ മോഹൻലാലിന്‍റെ ഇരട്ട കഥാപാത്രം ശ്രദ്ധ നേടിയെങ്കിലും ചിത്രം ബോക്സോഫീസിൽ പരാജയപ്പെട്ടു. അങ്കിൾ ബൺ, സ്ഫടികം, ഒളിമ്പ്യൻ അന്തോണി ആദം എന്നിവയാണ് മോഹൻലാൽ നായകനായ മറ്റ് ഭദ്രൻ ചിത്രങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.