ഇരിട്ടിയിലെ പിടികിട്ടാപ്പുള്ളി; നായകനായി അവതാരകൻ മിഥുൻ രമേഷ്​

നടനും അവതാരകനുമായ മിഥുൻ രമേശ്  നായക വേഷത്തിലെത്തുന്ന പുതിയ ​ചിത്രമാണ്​ ഇരിട്ടിയിലെ പിടികിട്ടാപ്പുള്ളി. ഒരു യഥാർത്ഥ സംഭവ​ത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ്​ ഇരിട്ടിയിലെ പിടികിട്ടാപുള്ളി. ഇരിട്ടിയിൽ ജോലി നോക്കിയ അൻഷാദ് എന്ന എസ്.ഐയുടെ അനുഭവമാണ് സിനിമയായി അവതരിപ്പിക്കുന്നത്.

നവാഗതനായ സതീഷ് കുമാർ സംവിധാനം ചെയ്യുന്ന ചി​ത്രത്തിന്​ അനുരൂപ് കൊയിലാണ്ടിയും സർജി വിജയനും ചേർന്നാണ്​ തിരക്കഥ രചിക്കുന്നത്​. നൗഷാദ് ഷെരീഫ്  ക്യാമറയും ഫോർ മ്യൂസിക് സംഗീത സംവിധാനവും നിർവ്വഹിക്കുന്നു.

തമിഴ് നടന്‍ ബോബി സിൻഹ ഈ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സലിം കുമാർ, ടിനി ടോം, കലാഭവൻ പ്രജോദ്,ബിജു കുട്ടൻ, വിജയ രാഘവൻ, ഉണ്ണി നായർ, സുരഭി, സരസ ബാലുശ്ശേരി, തുഷാര, കനി കുസൃതി, ശ്രിയ റെഡ്‌ഡി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കേരേഡൻസ്  ഫിലിംസി​​െൻറ ബാനറിൽ ഹമീദ് കേരേഡനും സുഭാഷ് വാണിമ്മേലും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Tags:    
News Summary - Mithun-Ramesh new film irittiyile-pidikittappulli-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.