Posted On
date_range Updated On
date_range നടി മേഘ്‌നാരാജ് വിവാഹിതയായി
ബംഗളൂരു : നടി മേഘ്‌നാരാജും കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജയും വിവാഹിതരായി. കോറമംഗല സെന്‍റ് ആന്റണീസ് ഫ്രയറി പള്ളിയിലായിരുന്നു വിവാഹം. യക്ഷിയും ഞാനും എന്ന വിനയന്‍ ചിത്രത്തിലൂടെ മലയാളത്തിലെത്തിയ കന്നഡ നടിയാണ് മേഘ്നാരാജ്. ബ്യൂട്ടിഫുള്‍, മാഡ് ഡാഡ് തുടങ്ങിയ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നരേന്‍ നായകനായി എത്തിയ ഹാലേലുയ്യയാണ് ഒടുവില്‍ പുറത്തിറങ്ങിയ മലയാള ചിത്രം.
കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. കന്നഡ നടന്‍ സുന്ദര്‍രാജിന്റെയും പ്രമീളയുടെയും മകളായ മേഘ്‌ന 2009ല്‍ തെലുങ്ക് സിനിമയിലൂടെയാണ് സിനിമാരംഗത്തെത്തിയത്. അമ്മ ക്രിസ്ത്യൻ മതവിശ്വാസി ആയതിൽ രണ്ട് മതാചാര പ്രകാരമായിരിക്കും വിവാഹമെന്ന് മേഘ്‌ന നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. പള്ളിയിലെ വിവാഹ ചടങ്ങുകള്‍ക്ക് ശേഷം മെയ്-2ന് ഹിന്ദു ആചാരപ്രകാരം ബെംഗളൂരു പാലസ് ഗ്രൗണ്ടില്‍ വിവാഹം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.