സ്ത്രീകളെ വേദനിപ്പിക്കുന്നവനും അതേ രീതിയില്‍ അനുഭവിക്കണം– മീരാ ജാസ്​മിൻ

കൊച്ചി:  സ്ത്രീകളെ വേദനിപ്പിക്കുന്നവനും അതേ രീതിയില്‍ അനുഭവിക്കണം. ബലാത്സംഗം ചെയ്യുന്നവനെ ഷണ്ഡനാക്കണമെന്നും മീരാജാസ്മിന്‍ പറഞ്ഞു. 'പത്ത് കല്‍പനകള്‍' എന്ന ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരോടൊപ്പം കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയാരുന്നു അവർ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത മീരാ ജാസ്മിന്‍ വികാരപരമായാണ് സംസാരിച്ചത്.

ഇന്ത്യന്‍ നിയമസംവിധാനം പൊളിച്ചെഴുതേണ്ട സമയമാണെന്ന് നടന്‍ അനൂപ് മേനോന്‍ പറഞ്ഞു. നിരവധി പേരുടെ ജീവിതമാണ് കോടതികളില്‍ ഹോമിക്കപ്പെടുന്നത്. സ്ത്രീകളെ ആക്രമിക്കുന്നവര്‍ക്ക് സമൂഹമനസാക്ഷി നല്‍കുന്ന ശിക്ഷയെക്കുറിച്ചാണ് ഈ സിനിമ പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു. കാലിക പ്രസക്തുമായ സംഭവമാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. സൗമ്യ, ജിഷ സംഭവങ്ങള്‍ക്കു മുമ്പാണ് ഇങ്ങനെയൊരു കഥയെഴുതിയതെന്ന് സംവിധായകന്‍ ഡോണ്‍ മാക്‌സ് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ നടി റിതിക, ജിഷയുടെ സഹോദരി ദീപ, ജിജി അഞ്ചാണി എന്നിവര്‍ പങ്കെടുത്തു.

Tags:    
News Summary - meera jasmin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.