Posted On
date_range Updated On
date_range അർച്ചനയുടെ ആരോപണം ശരിവെച്ച് പ്രൊഡക്ഷൻ കൺട്രോളർ
കൊച്ചി: ‘പുള്ളിക്കാരൻ സ്റ്റാറാ’ സിനിമയുടെ സെറ്റിൽ പ്രൊഡക്ഷൻ അസിസ്റ്റൻറ് ഷെറിൻ സ്റ്റാൻലി അപമര്യാദയായി പെരുമാറിയെന്ന നടി അർച്ചന പത്മിനിയുടെ ആരോപണം ശരിവെച്ച് സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളറായിരുന്ന ബാദുഷ. ഷെറിന് അബദ്ധം സംഭവിച്ചതാണെന്നും ബാദുഷ പറഞ്ഞു. അർച്ചനയുടെ പരാതിയിൽ ഷെറിനെതിരെ നടപടിയെടുത്തെന്ന ഫെഫ്കയുടെ വാദം ബാദുഷ തള്ളി. ഷെറിൻ ഇപ്പോഴും സിനിമയിൽ സജീവമാണെന്നും അദ്ദേഹം പറഞ്ഞു. പ്രൊഡക്ഷൻ അസിസ്റ്റൻറിെൻറ മോശം പെരുമാറ്റത്തെക്കുറിച്ച് ഫെഫ്ക ഭാരവാഹികളായ ബി. ഉണ്ണികൃഷ്ണനോടും സിബി മലയിലിനോടും പലതവണ പരാതി പറഞ്ഞിട്ടും നടപടി ഉണ്ടായില്ലെന്നായിരുന്നു അർച്ചനയുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.