Posted On
date_range Updated On
date_range 27ാം വയസിൽ ഒന്നാം പിറന്നാൾ ആഘോഷിക്കുന്ന ഭാഗ്യവതി: മേരിക്കുട്ടിയുെട ട്രെയിലർ
ക്യാപ്റ്റൻ എന്ന ചിത്രത്തിന് ശേഷം ജയസൂര്യ വേറിട്ട കഥാപാത്രമായി എത്തുന്ന ചിത്രം ഞാൻ മേരിക്കുട്ടിയുടെ ട്രെയിലർ പുറത്തിറങ്ങി. രഞ്ജിത് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ താരം പെൺവേഷത്തിലാണ് എത്തുന്നത്. മേരിക്കുട്ടിയെന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്.
രഞ്ജിത് ശങ്കർ ജയസൂര്യ ഹിറ്റ് കൂട്ടുകെട്ടിൽ പിറന്ന മൂന്ന് ചിത്രങ്ങളും ബോക്സോഫീസ് ഹിറ്റുകളായിരുന്നു. പുണ്യാളൻ അഗർബത്തീസ്, സു സു സുധിവാത്മീകം, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് എന്നീ ചിത്രങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുേമ്പാൾ ആരാധകർ പ്രതീക്ഷയിലാണ്. ഡ്രീംസ് ആൻഡ് ബിയോൻഡാണ് ചിത്രം നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.