Posted On
date_range Updated On
date_range പ്രണയവും സസ്പെൻസും നിറച്ച് മറഡോണയുടെ ട്രയിലർ ശ്രദ്ധനേടുന്നു VIDEO
മായാനദി എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം യുവതാരം ടൊവിനോ തോമസ് നായകനായെത്തുന്ന മറഡോണയുടെ ട്രയിലർ പുറത്തുവിട്ടു. നേരത്തെ ചിത്രത്തിേൻറതായി പുറത്തുവന്ന ഗാനങ്ങൾ ശ്രദ്ധനേടിയിരുന്നു. നവാഗതനായ വിഷ്ണു നാരായൺ സംവിധാനം െചയ്യുന്ന ചിത്രത്തിൽ പുതുമുഖം ശരണ്യയാണ് നായകയായെത്തുന്നത്.
ചെമ്പൻ വിനോദ് ജോസ്, ടിറ്റോ ജോസ്, കിച്ചു ടെല്ലസ്, ലിയോണ ലിഷോയ് എന്നിവരും മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മിനി സ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാറാണ് ചിത്രം നിർമിക്കുന്നത്. ജൂണ്‍ 22ന് ചിത്രം തിയറ്ററുകളിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.