Posted On
date_range Updated On
date_range മറഡോണയുടെ ഒരു ദിവസത്തെ തിയറ്റർ കളക്ഷൻ ദുരിതാശ്വാസ നിധിയിലേക്ക് VIDEO
ടൊവിനോ തോമസ് നായകനായ മറഡോണയുടെ ഒരു ദിവസത്തെ തീയറ്റർ കളക്ഷൻ പ്രളയക്കെടുതി അനുഭവിക്കുന്നവർക്ക് സംഭാവനയായി നൽകാനൊരുങ്ങി അണിയറ പ്രവർത്തകർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കാണ് ചിത്രത്തിെൻറ ഒരു ദിവസത്തെ കലക്ഷൻ കൈമാറുക. സംവിധായകൻ വിഷ്ണു നാരായൺ, തിരക്കഥാകൃത്ത് കൃഷ്ണമൂർത്തി എന്നിവർക്കൊപ്പം ഫേസ്ബുക്ക് ലൈവ് വീഡിയോയിലൂടെയാണ് ടൊവിനോ ഇൗ വാർത്ത പങ്കുവെച്ചത്.
ടിറ്റോ വിൽസൺ മറ്റൊരു പ്രധാനവേഷത്തിലെത്തിയ ചിത്രത്തിൽ പുതുമുഖം ശരണ്യ ആർ. നായരാണ് നായികയായി എത്തുന്നത്. ജൂലൈ 27ന് തിയറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രതികരണങ്ങളാണ് നേടുന്നത്. എസ് വിനോദ് കുമാറാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.