‘ഉയരെ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ടൊവീനോ തോമസും ആസിഫ് അലിയും പാർവതിയും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം 'ഉയരെ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. രാജേഷ് പിള്ള‍യുടെ ഒാർമ ദിനത്തിൽ മഞ്ജു വാര്യരാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. രാജേഷ് പിള്ള‍യെ കുറിച്ചുള്ള ഒാർമ്മകളും പോസ്റ്റിൽ മഞ്ജു വാര്യർ പങ്കുവെച്ചു.

രാജേഷ് പിള്ള സംവിധാനം ചെയ്ത വേട്ടയുടെ സഹ സംവിധായകൻ മനു അശോകനാണ് ഈ ചിത്രം ഒരുക്കുന്നത്. മനു അശോകൻ സ്വതന്ത്ര സംവിധായകൻ ആകുന്ന ആദ്യ സിനിമയാണ് 'ഉയരെ'. ബോബി സഞ്ജയ് കൂട്ടുക്കെട്ടിന്‍റേതാണ് തിരക്കഥ. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് ഉടമ പി.വി. ഗംഗാധരന്‍റെ പെണ്മക്കളായ ഷെനൂഗ, ഷെഗ്ന, ഷെർഗ എന്നിവരാണ് സിനിമ നിർമ്മിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

കടന്നു വന്ന വഴികളിൽ പലപ്പോഴും ഉണ്ടായ ചില മടങ്ങിപ്പോക്കുകളെ വേദനയോടെ അല്ലാതെ ഓർമിക്കുവാൻ കഴിയാറില്ല. മൂന്നു വർഷങ്ങൾക്ക് മുൻപ് ഒരു ഫെബ്രുവരി ഇരുപത്തി ഏഴിനാണ് നമുക്ക് രാജേഷ് പിള്ള എന്ന ആ അമൂല്യ കലാകാരനെ നഷ്ടമാകുന്നത്. അദ്ദേഹത്തിന്‍റെ അവസാന സിനിമയായ വേട്ടയുടെ സഹസംവിധായകൻ മനു അശോകൻ അദ്ദേഹത്തിന് സ്വന്തം സഹോദരൻ തന്നെ ആയിരുന്നു. സ്വതന്ത്ര സംവിധായകൻ ആയി മനു വളരുന്നത് കാണാൻ രാജേഷ് വളരെ ആഗ്രഹിച്ചിരുന്നു.

‘ഉയരെ' എന്ന സിനിമയിലൂടെ മനു സ്വതന്ത്ര സംവിധായകനായി മലയാള സിനിമയിലേക്ക് കടന്നു വരികയാണ്. തന്‍റെ ഗുരുവിന്, അദ്ദേഹത്തിന്‍റെ ഓർമ ദിവസത്തിൽ ഇങ്ങനെ ഒരു സ്‌മരണാഞ്ജലി നൽകുന്നത് അത് കൊണ്ട് തന്നെ വിലമതിക്കാൻ ആവാത്ത ഒന്നാകുന്നു. ഒരുപാട് സന്തോഷത്തോടെ നിങ്ങളുമായി പങ്കു വെക്കട്ടെ, ഉയരെയുടെ ഫസ്റ്റ് ലുക്ക് ഒഫീഷ്യൽ പോസ്റ്റർ.

ഒരുപാട് നല്ല സിനിമകൾ നമുക്ക് സമ്മാനിച്ച ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്‍റെ അമരക്കാരൻ പി.വി. ഗംഗാധരൻ സാറിന്‍റെ മൂന്നു പെണ്മക്കൾ സിനിമ നിർമാണത്തിലേക്ക് കടന്നു വരുന്നു എന്ന പ്രത്യേകത കൂടി ഈ സിനിമക്കുണ്ട്. എസ്.ക്യൂബ് ഫിലിംസിനും പ്രിയപ്പെട്ട മനുവിനും ക്യാമറക്കു മുന്നിലും പിന്നിലും പ്രവർത്തിക്കുന്ന എല്ലാ പ്രിയപ്പെട്ടവർക്കും എന്‍റെ ഹൃദയം നിറഞ്ഞ ആശംസകൾ. ഇനിയും നമുക്ക് രാജേഷിനെ നമ്മളോട് ചേർത്ത് നിർത്താം, നല്ല സിനിമകളിലൂടെ ഓർമ്മിച്ചു കൊണ്ടേ ഇരിക്കാം!

Full View
Tags:    
News Summary - Manu Ashokan Uyare -Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.