Posted On
date_range Updated On
date_range രാഷ്ട്രീയ പാർട്ടിയിലേക്കില്ല; വാർത്തകൾ നിഷേധിച്ച് മഞ്ജു
ഹൈദരാബാദ്: രാഷ്ട്രീയ പാർട്ടിയിൽ ചേരുന്നുവെന്ന വാർത്ത നിഷേധിച്ച് നടി മഞ്ജു വാര്യർ. രാഷ്ട്രീയത്തില്‍ ഇറങ്ങാന ്‍ പദ്ധതിയില്ല. ഒരു രാഷ്ട്രീയപാര്‍ട്ടിയുടേയും നേതാക്കള്‍ തന്നെ ബന്ധപ്പെട്ടിട്ടില്ല. കുഞ്ഞാലി മരക്കാര്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി ഇപ്പോള്‍ ഹൈദരാബാദിലാണുള്ളത്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോട് ആഭിമുഖ്യമോ വിധേയത്വമോ ഇല്ല. കലയാണ് തന്‍റെ രാഷ്ട്രീയമെന്നും മഞ്ജു പറഞ്ഞു.
കോൺഗ്രസ് സ്ഥാനാർഥിയായി മഞ്ജു മത്സരിക്കുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തിയെന്നും വാർത്തകളുണ്ടായിരുന്നു. നേരത്തെ വനിതാമതിലിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നാരോപിച്ച് മഞ്ജു അതിൽ നിന്ന് പിൻമാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.