Posted On
date_range Updated On
date_range ആമിയുടെ ഫസ്റ്റ്ലുക്ക് േപാസ്റ്റർ പുറത്ത്
മഞ്ജു വാര്യരുടെ ഏറ്റവും പുതിയ ചിത്രം ‘ആമി’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റ് പുറത്ത് വിട്ടു. മഞ്ജു വാര്യർ ഫേസ്ബുക്കിലൂടെയാണ് ആദ്യ പോസ്റ്റർ പുറത്ത് വിട്ടത്.
മലയാളികളുടെ സ്വന്തം എഴുത്തുകാരി കമലാ സുരയ്യയുടെ സംഭവബഹുലമായ ജിവിത കഥ പറയുന്ന ചിത്രം പ്രശസ്ത സംവിധായകൻ കമലാണ് സംവിധാനം ചെയ്യുന്നത്. മുരളി ഗോപി നായക വേഷത്തിലെത്തുന്നു. ടൊവിനോ തോമസും പ്രധാന വേഷത്തിലുണ്ട്. എം ജയചന്ദ്രനും തൗഫീഖ് ഖുറേഷിയുമാണ് സംഗീത സംവിധാനം.
റീൽ ആൻഡ് റിയൽ സിനിമയുടെ ബാനറിൽ റാഫേൽ തോമസ് പൊഴോലിപറമ്പിലും റോബൻ റോച്ചയുമാണ് ചിത്രം നിർമിക്കുന്നത്. മധു നീലകണ്ഡൻ ഛായാഗ്രഹണവും ശ്രീകർ പ്രസാദ് എഡിറ്റിങ്ങും നിർവഹിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.