?????????????? ?????????? ????????? ????? ????????? ??????????????? ??? ?????????? ??????????????? ??? ???????, ????????? ???, ???? ???????, ??????? ????????????? ???????????? ???????

ര​ണ്ട​ര പ​തി​റ്റാ​ണ്ടി​നു​ശേ​ഷം ഷോ​ഡു​മോ​ൻ അ​മ്മ​യു​ടെ പ്രി​യ​മ​ണ്ണി​ൽ

പുന്നയൂർക്കുളം: നീർമാതളത്തിെൻറ മണ്ണിൽ രണ്ടര പതിറ്റാണ്ടിനുശേഷം അമ്മയുടെ സ്വന്തം ഷോഡുമോൻ. കമല സുരയ്യയുടെ മൂന്നാമത്തെ മകൻ ജയസൂര്യയാണ് നാലപ്പാട്ടെ ബന്ധുക്കളുടെയും പുന്നയൂർക്കുളത്തെ കൂട്ടുകാരുടെയും ഷോഡു. ജയസൂര്യ എന്ന് മുഴുവനായി വിളിക്കാനുള്ള പ്രയാസം കാരണം അമ്മ തന്നെയിട്ട പേരാണ് ഷോഡുവെന്നത്. സുരയ്യയുടെ അവസാനകാലം ജയസൂര്യയോടൊപ്പം അദ്ദേഹത്തിെൻറ പുണെയിലെ ഫ്ലാറ്റിലായിരുന്നു.  

 ഇടക്കിടെ കേരളത്തിലെത്തുന്ന ജയസൂര്യ പുന്നയൂർക്കുളത്ത് എത്തിയത്  25 വർഷം മുമ്പാണെന്ന് സുരയ്യയുടെ കുഞ്ഞമ്മ നാലപ്പാട്ട് അമ്മിണിയമ്മയുടെ മകൻ അശോകൻ ഒാർത്തെടുത്തു. വിവാഹം കഴിഞ്ഞ് കുഞ്ഞിനെ അമ്മിണിയമ്മയെ കാണിക്കാനാണ് അവസാനം േഷാഡു പുന്നയൂർക്കുളത്തെത്തിയത്. കമലിെൻറ നിർബന്ധത്തിന് വഴങ്ങിയാണ് ഇപ്പോൾ അദ്ദേഹമെത്തിയത്. പ്രിയപ്പെട്ട ഷോഡോയെ കാണാൻ അശോകൻ മകൾ സരിതയുമായി വന്ന് കാത്തു നിന്നിരുന്നു. ഒപ്പം കമലയുടെ സഹോദരൻ ഡോ. മോഹൻദാസിെൻറ മകൻ മാധവചന്ദ്രനും. ചെറിയമ്മ സുലോചന നാലപ്പാട്ടിനൊപ്പമാണ് ജയസൂര്യ ഷൂട്ടിങ് സ്ഥലത്തെത്തിയത്. ദൂരെനിേന്ന കമൽ ഓടിച്ചെന്ന് കൈപിടിച്ച് സ്വാഗതം ചെയ്ത് സുരയ്യയുടെ പേരിൽ മൂന്നുനിലയിൽ ഉയർന്നുനിൽക്കുന്ന സ്മാരക സമുച്ചയത്തിലേക്ക് ആനയിച്ചു. ഉമ്മറത്ത് കഥാകൃത്ത് സാറാ ജോസഫും നടി  കെ.പി.എ.സി ലളിതയും ഉണ്ടായിരുന്നു. അവരെ വണങ്ങി അകത്തേക്ക് പ്രവേശിച്ച അദ്ദേഹം മുന്നിലെ ചുമരിൽ പതിച്ച അമ്മയുടെ ചിത്രത്തിന് മുന്നിൽ കുറച്ചുനേരം നിന്നു.  അനന്തരം ഷൂട്ടിങ് തിരക്കിലേക്ക്. 

ആദ്യ ചിത്രീകരണത്തിന് ആമിയുടെ വേഷത്തിൽ മഞ്ജുവാര്യരെത്തിയപ്പോൾ  ചെറിയമ്മക്കൊപ്പം ജയസൂര്യയും പറഞ്ഞു^ ‘‘ഒരു വ്യത്യാസവുമില്ല.., അതേപോലെ ... ഗംഭീരമായിരിക്കുന്നു’’. ഷൂട്ടിങ് നടക്കുന്നതിനിെട അമ്മയുടെ പെരുമാറ്റരീതികൾ മഞ്ജു ചെയ്യേണ്ട രീതി എങ്ങനെയാണെന്ന്  അദ്ദേഹം കമലിനെ പറഞ്ഞുകൊടുത്തു. ചിത്രത്തിെൻറ കഥ മുഴുവൻ കമൽ വിശദീകരിച്ചുകൊടുത്തതായി ജയസൂര്യ പറഞ്ഞു. 

സംഘ്പരിവാർ  എതിർപ്പുകളെക്കുറിച്ച് ചോദിച്ചപ്പോൾ സൗമ്യതയോടെ മറുപടി^ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ കാര്യമില്ല. ഈ സിനിമയിൽ അമ്മയുടെ പൂർണ ചരിത്രമുണ്ട്. ഇത് ഓസ്കറിലേക്ക് അയക്കണമെന്നാണ് ആഗ്രഹം. കാരണം വിദേശത്ത്  കമലാദാസിനെ അറിയാം; അവരുടെ പേര് െനാബേൽ സമ്മാനത്തിന് ലിസ്റ്റ് ചെയ്യപ്പെട്ടതും. 
 

Tags:    
News Summary - manju varrier ammi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.