Posted On
date_range Updated On
date_range കഞ്ഞി എടുക്കട്ടെ, എന്‍റെ തഗ് ലൈഫ്; ആഘോഷിക്കുമെന്ന് മഞ്ജു
കുറച്ച് കഞ്ഞി എടുക്കട്ടെ, ഒടിയൻ റിലീസ് ചെയ്തതിന് ശേഷം ഏറ്റവും കൂടുതൽ ട്രോളുകൾ ഇറങ്ങിയത് മഞ്ജുവാര്യറുടെ ഈ ഡയല ോഗ് വെച്ചാണ്. ഈ ട്രോളുകളിൽ പ്രതികരണവുമായി മഞ്ജു തന്നെ രംഗത്ത്.
ഇത് സംബന്ധിച്ച് പുറത്തുവന്ന ട്രോളുകൾ ആഘോഷി ക്കുന്നു. ആറ്റ് നോറ്റു കിട്ടിയ തഗ് ലൈഫാണ് അതിനാൽ ആഘോഷിക്കും. നല്ല ഹ്യൂമർ സെൻസുള്ള ആളാണ് ആ ട്രോളിന് പിന്നിലെന്നും മഞ്ജു ഒരു അഭിമുഖത്തിൽ പറഞ്ഞു.
സിനിമക്കെതിരെ മോശം കമൻറുകളുമായെത്തിയവരെ ട്രോളി ഒടിയെൻറ അണിയറ പ്രവർത്തകർ തന്നെ പോസ്റ്റർ പുറത്തിറക്കിയിരുന്നു. ഡീ ഗ്രേഡ് ചെയ്ത് ക്ഷീണിച്ചില്ലെ കുറച്ച് കഞ്ഞി എടുക്കെട്ട എന്ന തലക്കെട്ടിലുള്ള പോസ്റ്ററാണ് അന്ന് പുറത്തിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.