Posted On
date_range Updated On
date_range ആസിഫും വർഷ ബൊല്ലമ്മയും; മന്ദാരം ട്രെയിലറെത്തി VIDEO
ബി.ടെകിന് ശേഷം വിജയമാവർത്തിക്കാൻ മന്ദാരവുമായി ആസിഫ് അലി. നവാഗതനായ വിജേഷ് വിജയ് സംവിധാനം ചെയ്യുന്ന മന്ദാരത്തിെൻറ ട്രെയിലർ പുറത്തിറങ്ങി. കല്യാണം എന്ന ചിത്രത്തിലൂടെ അരങ്ങേറിയ വർഷ ബൊല്ലമ്മയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
പ്രണയത്തിന് പ്രാധാന്യം നല്‍കി അണിയിച്ചൊരുക്കുന്ന ചിത്രത്തിൽ ജേക്കബ് ഗ്രിഗറി, അർജുൻ അശോകൻ, ഹരീഷ് കണാരൻ, അനാർക്കലി മരക്കാർ എന്നിവരും പ്രധാന വേഷത്തിലുണ്ട്. ബംഗളൂരുവിലായിരുന്നു ചിത്രീകരണം. വ്യത്യസ്തമായ അഞ്ച് ഗെറ്റപ്പുകളിലാണ് ആസിഫ് അലി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മോനിഷ രാജീവും ടിനി തോമസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം വിതരണം ചെയ്യുന്നത് മാജിക് മൗണ്ട് സിനിമാസാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.