അഞ്​ജലി മേനോൻെറ വ്യാജ പ്രൊഫൈലുണ്ടാക്കി തട്ടിപ്പ്​; യുവാവ്​ പിടിയിൽ

കൊച്ചി: സംവിധായിക അഞ്ജലി മേനോന്‍ അടക്കമുള്ള സിനിമാ മേഖലയിലുള്ളവരുടെ വ്യാജ ഫേസ്ബുക് പ്രൊഫൈലുണ്ടാക്കി തട്ട ിപ്പ് നടത്തിയ യുവാവ്​ പിടിയിൽ. കൊല്ലം ജില്ലയിലെ ഓച്ചിറ വില്ലേജില്‍ കാഞ്ഞിരക്കാട്ടില്‍ വീട്ടില്‍ ദിവിനെയാണ്​ (32) എറണാകുളം സെന്‍ട്രല്‍ പൊലീസ്​​ അറസ്റ്റ് ചെയ്തത്​. അഞ്ജലി മേനോന്‍ നല്‍കിയ പരാതിയിലാണ് നടപടി.

വിവിധ ഫേസ്ബുക്ക് പ്രൊഫൈലുകളുണ്ടാക്കി അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ്​ ഇയാൾ നിരവധി പേരെ വഞ്ചിച്ചത്​. സൈബര്‍ സെല്ലിൻെറ സഹായത്തോടെ പ്രൊഫൈല്‍ വിവരങ്ങള്‍ പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയായിരുന്നു.

മൊബൈല്‍ ആപ്പിൻെറ സഹായത്തോടെ ഫോണ്‍കാളുകള്‍ ഇൻറര്‍നെറ്റ് കാളുകളാക്കി മാറ്റിയാണ് കബളിപ്പിക്കൽ. കേസ് എടുത്തതിനെത്തുടര്‍ന്ന് പ്രതി തമിഴ്‌നാട്ടിലേക്ക് കടന്നിരുന്നു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്.

Tags:    
News Summary - man arrested for faking celebrities-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.