വൈ.എസ്​.ആർ റെഡ്ഡിയായി മമ്മൂട്ടി; യാത്രയുടെ ഫസ്റ്റ്ലുക് 

മമ്മൂട്ടിയുടെ തെലുങ്ക്​ ചിത്രം യാത്രയുടെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തിറങ്ങി. ആന്ധ്രപ്രദേശ്​ മുൻ മുഖ്യമന്ത്രി വൈ.എസ്​.രാജശേഖര റെഡ്ഡിയായാണ് ചിത്രത്തിൽ മമ്മൂട്ടിയെത്തുക. നയൻതാരയാണ് ചിത്രത്തിൽ നായികയായി എത്തുന്നതെന്നും സൂചനയുണ്ട്​.

ആന്ദ്രാപ്രദേശ്​ രാഷ്​ട്രീയ ചരിത്രത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരേടായിരുന്നു വെ.എസ്​ രാജശേഖര റെഡ്ഡിയുടേത്​. ആന്ദ്രക്കാർ സ്​നേഹത്തോടെ വൈ.എസ്.ആർ​ എന്നുവിളിക്കുന്ന രാജശേഖര റെഡ്ഡി പദയാത്ര നടത്തിയാണ്​ തെലുങ്ക്​ രാഷ്​ട്രീയത്തിലെ അതികായനായത്​. രണ്ട്​ തവണ മുഖ്യമന്ത്രി പദം അലങ്കരിച്ച വെ.എസ്​.ആർ​ ഒരു ഹെലിക്കോപ്​റ്റർ അപകടത്തിലാണ്​ കൊല്ലപ്പെട്ടത്​. സംഭവബഹുലമായ രാഷ്​ട്രീയ ജീവിതം സിനിമയാക്കുന്നത്​ മഹി രാഘവാണ്​.

Tags:    
News Summary - Mammootty's Yatra First Look out-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.