Posted On
date_range Updated On
date_range മമ്മൂട്ടിയുടെ 'അങ്കിൾ' വീണ്ടും റിലീസ് ചെയ്തു
ജോയ് മാത്യു തിരക്കഥ രചിച്ച് മമ്മൂട്ടി നായകനായ അങ്കിൾ വീണ്ടും റിലീസ് ചെയ്തു. മികച്ച പ്രതികരണം നേടിയ ചിത്രം അമ്പതോളം കേന്ദ്രങ്ങളിലാണ് ഇന്ന് മുതൽ വീണ്ടും പ്രദർശിപ്പിക്കുന്നത്. ഇതിനോടകം പത്ത് കോടിയിലധികം കളക്ഷൻ നേടിയ ചിത്രത്തിന് വൻതുക സാറ്റലൈറ്റും ലഭിച്ചിരുന്നു.
നവാഗതനായ ഗിരീഷ് ദാമോദർ സംവിധാനം ചെയിത ചിത്രം ആദ്യ ദിവസങ്ങളിൽ തന്നെ ഗംഭീര അഭിപ്രായം നേടിയിരുന്നു. വിതരണക്കാരുടെ മറ്റു ചിത്രങ്ങൾ ഉള്ളത് കൊണ്ട് അങ്കിളിന് തിയേറ്ററിൽ നിന്ന് മാറേണ്ട അവസ്ഥ വരികയും ഇപ്പോൾ വീണ്ടും റിലീസിനെത്തിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.