Posted On
date_range Updated On
date_range സൗബിെൻറ അടുത്ത നായകൻ മമ്മൂട്ടിയോ? ആരാധകർ ആവേശത്തിൽ
പ്രേക്ഷകരുടെ പ്രിയ താരവും പറവയിലൂടെ മികച്ച സംവിധായകനെന്നും തെളിയിച്ച സൗബിൻ ഷാഹിർ വീണ്ടും സംവിധായക വേഷമണിഞ്ഞേക്കുമെന്ന് സൂചന. സൗബിൻ സാമൂഹിക മാധ്യമമായ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. മമ്മൂട്ടിയുമൊത്തുള്ള ചിത്രത്തിെൻറ അടിക്കുറിപ്പ് ‘നെക്സ്റ്റ്’ എന്നാണ്. അടുത്ത സൗബിൻ ചിത്രത്തിൽ മമ്മൂട്ടിയെ നായകനായി കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.
സൗബിെൻറ ഇൻസ്റ്റാഗ്രാം പോസ്റ്റ്
പോസ്റ്റിന് മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാൻ നൽകിയ കമൻറ് ‘ഇതിന് കാത്തിരിക്കാൻ വയ്യ’ എന്നായത് കൊണ്ട് സിനിമ ഏകദേശം ഉറപ്പായ മട്ടുമാണ്. ഒൗദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന.
നേരത്തെ സൗബിെൻറ ആദ്യ ചിത്രമായ പറവയിൽ ദുൽഖർ അതിഥി താരമായി വേഷമിട്ടിരുന്നു. ചിത്രത്തിലെ ഇമ്രാൻ എന്ന കഥാപാത്രം വലിയ ശ്രദ്ധ നേടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.