Posted On
date_range Updated On
date_range മറ്റൊരു ബിഗ് ബജറ്റ്; കുഞ്ഞാലി മരക്കാരായി മമ്മൂട്ടി
മമ്മൂട്ടി ആരാധകർക്കായി വീണ്ടും ബിഗ് ബജറ്റ് ചിത്രം വരുന്നു. കുഞ്ഞാലി മരക്കാറായാണ് പുതിയ ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്. സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ആഗസ്റ്റ് ഫിലിംസ് ആണ്.
ടി.പി. രാജീവനും ശങ്കർ രാമകൃഷ്ണനും ചേർന്നാണ് തിരക്കഥ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി റിലീസ് ചെയ്യും. മലയാളത്തിലും തമിഴിലുംനിന്നു പ്രമുഖതാരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
സാമൂതിരിയുടെ പടത്തലവനായിരുന്ന കുഞ്ഞാലി മരക്കാർ നാലാമനെക്കുറിച്ചുള്ള ചിത്രമാണ്. 1498 - ൽ ഇന്ത്യയിലെത്തിയ പറങ്കികളുമായി (പോർച്ചുഗീസുകാർ) നടന്ന ഐതിഹാസികമായ കപ്പൽ യുദ്ധങ്ങളിൽ അസാമാന്യ പാടവം തെളിയിച്ചയാളായിരുന്നു കുഞ്ഞാലിമരക്കാരും പിൻഗാമികളും. ഇന്ത്യൻ തീരത്ത് ആദ്യമായി നാവിക പ്രതിരോധം തീർത്തത് മരക്കാന്മാരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.