‘ഐസ് ഇട്ട മീൻ കഴിച്ചാൽ തൊണ്ടക്ക് പ്രശ്നമാകും’; ‘ഗാനഗന്ധർവ’ന്‍റെ കിടിലൻ ട്രെയിലർ

രമേഷ്​ പിഷാരടിയുടെ മമ്മൂട്ടി ചിത്രം 'ഗാനഗന്ധർവ'ന്‍റെ ട്രെയിലർ പുറത്തിറങ്ങി. മമ്മൂട്ടിയുടെ ജന്മദിനത്തിലാണ് ട്രെയിലർ പുറത്തിറക്കിയത്.

ഗാനമേള ട്രൂപ്പിന്‍റെ കഥ പറയുന്ന ചിത്രത്തിൽ ഗാനമേള വേദികളില്‍ അടിപൊളി ഗാനങ്ങള്‍ പാടുന്ന 'കലാസദൻ ഉല്ലാസ്' ആയാണ് മമ്മൂട്ടി വേഷമിടുന്നത്. പുതുമുഖം വന്ദിതയാണ് നായിക. മനോജ് കെ. ജയൻ, സുരേഷ് കൃഷ്ണ, സലിം കുമാർ, ഇന്നസെന്‍റ്, സിദ്ദീഖ്, മുകേഷ്, മണിയൻപിള്ള രാജു, സുനിൽ സുഖദ, അശോകൻ, കുഞ്ചൻ, ഹരീഷ് കണാരൻ, ധർമജൻ, ശാന്തി പ്രിയ എന്നിവരും ചിത്രത്തിലുണ്ട്.

Full View

രമേഷ് പിഷാരടിയും ഹരി പി. നായരും ചേർന്നാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത്. ഇച്ചായീസ് പ്രൊഡക്ഷന്‍സും പിഷാരടിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മാണം. സംഗീതം: ദീപക് ദേവ്. ഛായാഗ്രഹണം: അഴഗപ്പൻ. സെപ്റ്റംബർ അവസാനം ചിത്രം തീയേറ്ററുകളിലെത്തും.

Full View
Tags:    
News Summary - Mammootty movie Ganagandharvan Official Trailer -Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.