Posted On
date_range Updated On
date_range മമ്മൂട്ടി ചിത്രം പരോളിന്‍റെ റിലീസ് വീണ്ടും മാറ്റി
മമ്മൂട്ടി ചിത്രം പരോളിന്‍റെ റിലീസ് വീണ്ടും മാറ്റി. ഏപ്രിൽ അഞ്ചിന് പ്രഖ്യാപിച്ചിരുന്ന തീയതി ആറിലേക്ക് മാറ്റി. നവാഗതനായ ശരത് സന്ദിത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയിൽ പശ്ചാത്തലമാക്കിയുള്ള ചിത്രത്തിൽ സഖാവായാണ് മമ്മൂട്ടിയെത്തുന്നത്. തിരക്കഥ അജിത് പൂജപ്പുരയുടെതാണ്.
സിദ്ധിഖ്, മിയ ജോർജ്, ഇനിയ, മുത്തുമണി, ലാലു അലക്സ്, സുരാജ് വെഞ്ഞാറമൂട്, സുധീർ കരമന, കലാഭവൻ ഹനീഫ്, അലെൻസിയർ തുടങ്ങി വൻ താരനിരയുമായാണ് പരോൾ എത്തുന്നത്. എസ്. ലോകനാഥൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ശരത്, എൽവിൻ ജോഷ്വ എന്നിവരുടേതാണ് സംഗീതം. ചിത്രം നിർമിക്കുന്നത് ആൻറണി ഡിക്രുസ് ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.