ലേഡി സൂപ്പർസ്​റ്റാർ അനുഷ്​ക ഷെട്ടി മമ്മൂട്ടിക്കൊപ്പം

തെന്നിന്ത്യൻ താരറാണി അനുഷ്​ക ഷെട്ടി മമ്മൂട്ടിയുടെ നായികയായി എത്തുന്നു. മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം പരോളി​​െൻറ സംവിധായകൻ ശരത്​ സന്ദിത്​ ആണ്​ അനുഷ്​ക-മമ്മൂട്ടി ചിത്രത്തെ കുറിച്ചുള്ള സൂചന നൽകിയത്​. പരോളിന്​ ശേഷം ഉടൻതന്നെ ത​​െൻറ രണ്ടാം ചിത്രത്തി​​െൻറ വർക്കുകളിലേക്ക്​ കടക്കുമെന്നും ശരത്​ ഒരു ഒാൺലൈൻ മാധ്യമത്തോട്​ പറഞ്ഞു.

 പരോളിന്​ മുമ്പായി മമ്മൂട്ടിയെ​ വെച്ച്​ ഒരു ബിഗ്​ ബജറ്റ്​ ചിത്രമായിരുന്നു ചെയ്യാനുദ്ദേശിച്ചത്​. അനുഷ്​ക ഷെട്ടിയെ നായികയാക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ അത്​ ഡേറ്റ്​ പ്രശ്​നമായതിനാൽ നടക്കാതെ പോയി. എന്നാൽ പരോളി​​െൻറ റിലീസിന്​ ശേഷം ചിത്രത്തി​​െൻറ പ്രാരംഭ പണികൾ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

ചെന്നൈയിലുള്ള പ്രശസ്തനായ ഒരു എഴുത്തുകാരനാണ് ഈ സിനിമയ്ക്ക്​ വേണ്ടി തിരക്കഥ ഒരുക്കുന്നത്​. കഥയും ആ വ്യക്തിയുടേത് തന്നെയാണ്. റൊമാൻറിക്കും അഭിനയ പ്രാധാന്യമുള്ള​ ചിത്രവുമായിരിക്കും ഇതെന്നും ശരത്​ സന്ദിത്​ കൂട്ടിച്ചേർത്തു.

Tags:    
News Summary - mammootty-anushka new movie by parole director-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.