മമ്മാലി എന്ന ഇന്ത്യക്കാരൻ ഓഗസ്റ്റ് രണ്ടിന് പ്രദർശനത്തിന്​

കാർത്തിക് മീഡിയയുടെ ബാനറിൽ കാർത്തിക് കെ.നഗരം നിർമ്മിച്ച് അരുൺ എൻ. ശിവൻ സംവിധാനം നിർവ്വഹിച്ച മമ്മാലി എന്ന ഇന്ത ്യക്കാരൻ ഓഗസ്റ്റ് രണ്ടിന് പ്രദർശനത്തിനെത്തുന്നു. മമ്മാലിയുടെയും മരുമകൾ ഷരീഫയുടെയും ജീവിതത്തിലൂടെ മതേതര ഇന് ത്യയുടെ ഇന്നത്തെ ചിത്രമാണ് മമ്മാലി എന്ന ഇന്ത്യക്കാരനിലൂടെ സംവിധായകൻ പറയുന്നത്.

റഫീഖ് മംഗലശ്ശേരി കഥയും തിരക്കഥയും രചിച്ച ചിത്രത്തിൽ പ്രകാശ് ബാരെ, വിജയൻ കാരന്തൂർ, സന്തോഷ് കീഴാറ്റൂർ, ജയപ്രകാശ് കൂളൂർ, രാജേഷ് ശർമ്മ, ബാലൻ പാറയ്ക്കൽ, ശശി എരഞ്ഞിക്കൽ, വിജയൻ വി.നായർ, മൻസൂർ ചെട്ടിപ്പടി, ബിനോയ് നമ്പാല, മുസ്തഫ, സുന്ദരൻ രാമനാട്ടുകര, ശിവകുമാർ , കലാമണ്ഡലം സന്ധ്യ, രമാദേവി, നിധിന്യ, ഷംസിന, ശ്രീവിദ്യ തുടങ്ങിയവരാണ്​ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്​.

ക്യാമറ: അഷറഫ് പാലാഴി. ഗാനരചന : അൻവർ അലി. സംഗീതം: ഷമേജ് ശ്രീധർ. ആലാപനം: അക്ബർ മലപ്പുറം. എഡിറ്റിംഗ്: മനു ബാലകൃഷ്ണൻ. വസ്ത്രാലങ്കാരം: രഘുനാഥ് എസ്. മന്ദിരം. മേക്കപ്പ്: റഷീദ് അഹമ്മദ്. കലാസംവിധാനം: പ്രണേഷ് കുപ്പിവളവ്. പ്രൊഡക്ഷൻ കൺട്രോളർ: ഷജിത്ത് തിക്കോടി. സ്റ്റിൽസ്: സജീവ് ഇരിങ്ങല്ലൂർ.

Full View
Tags:    
News Summary - mammali enna indiakkaran release on august 2 -movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.