ചരിത്ര സിനിമ മാമാങ്കത്തി​െൻറ ചിത്രീകരണത്തിനിടെ മമ്മൂട്ടിക്ക്​ പരിക്ക്​

ബിഗ്​ ബ​ജറ്റ്​ ചരിത്ര സിനിമയായ മാമാങ്കത്തി​​​​െൻറ ഷൂട്ടിങ്ങിനിടെ നടൻ മമ്മൂട്ടിക്ക്​ പരിക്ക്​. ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു സംഘട്ടന രംഗം ഷൂട്ട്​ ചെയ്യുന്നതിനിടെയാണ്​ മെഗാ സ്​റ്റാറിന്​ പരിക്കേറ്റത്​. പരിക്ക്​ ഗുരുതരമല്ലെന്ന്​ അണിയറക്കാർ അറിയിച്ചിട്ടുണ്ട്​. 

Full View

നവാഗതനായ സജീവ്​ പിള്ള വർഷങ്ങൾ നീണ്ട ഗവേഷണങ്ങൾക്ക്​ ശേഷമാണ്​ ചിത്രം സംവിധാനം ചെയ്യുന്നത്​. ചിത്രത്തിന്​ വേണ്ടി കൊച്ചിയിൽ വലിയ സെറ്റിട്ട് രംഗങ്ങൾ ചിത്രീകരിച്ച്​ കൊണ്ടിരിക്കുകയാണ്​. ഹോളീവുഡ്​ ചിത്രങ്ങൾക്ക്​ വരെ സംഘട്ടനമൊരുക്കിയ സ്​റ്റണ്ട്​ മാസ്​റ്റർ കേച്ച ജെയ്​കയാണ്​ ചിത്രത്തി​​​​െൻറ ഫൈറ്റ്​ ഒരുക്കുന്നത്​. 

Full View

ചിത്രത്തി​​​​െൻറ ലൊക്കേഷൻ ചിത്രങ്ങൾ അണിയറക്കാർ പുറത്ത്​ വിട്ടിരുന്നു. നീരജ്​ മാധവ്​, ക്വീൻ ഫെയിം ധ്രുവ്​ എന്നിവരോടൊപ്പം ബോളീവുഡിൽ നിന്നും തമിഴിൽ നിന്നുമൊക്കെയുള്ള അഭിനേതാക്കൾ ചിത്രത്തിലുണ്ടാവും. കോടികൾ മുടക്കിയാണ്​ ചിത്രം നിർമിക്കുന്നത്​. വിവിധ ഭാഷകളിലായി ചിത്രം ഇൗ വർഷാവസാനം തിയറ്ററിലെത്തിയേക്കും.

Tags:    
News Summary - mamankam shooting accident mammootty - movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.