ഇത് ബ്രഹ്മാണ്ഡം തന്നെ; മാമാങ്കത്തിന്‍റെ മേക്കിങ്

മമ്മുട്ടി ചിത്രം മാമങ്കത്തിൻെറ കിടിലൻ മേക്കിങ് വിഡിയോ പുറത്ത്. പത്തുകോടിയിലേറെ രൂപ ചെലവിട്ടു നിർമിച്ച പടുകൂ റ്റൻ സെറ്റ് ആണ് വിഡിയോയിലുള്ളത്. രണ്ടായിരത്തിലേറെ തൊഴിലാളികൾ മൂന്നുമാസംകൊണ്ടാണ് ഈ സെറ്റ് നിർമിച്ചത്. 300 വർഷം മുൻപത്തെ കാലഘട്ടം പുനഃസൃഷ്ടിക്കുന്നതിനായി മുള, പനയോല, പുല്ല്, കയർ തുടങ്ങിയവയും ടൺകണക്കിന് ഉപയോഗിച്ചിട്ടുണ്ട്. 16,17 നൂറ്റാണ്ടുകളിലായി തിരുനാവായിൽ ഭാരതപ്പുഴ തീരത്തു നടന്നിരുന്ന മാമങ്കത്തിൻെറ പശ്​ചാത്തലത്തിലാണ്​ ചി​ത്രം ഒരുങ്ങുന്നത്​.

Full View

ഉണ്ണി മുകുന്ദൻ, സിദ്ധിഖ്, തരുൺ അറോറ, സുദേവ് നായർ, മണികണ്ഠൻ, സുരേഷ് കൃഷ്ണ, മാസ്റ്റർ അച്ചുതൻ, പ്രാചി തെഹ്ലാൻ, അനു സിതാര, കനിഹ, ഇനിയ എന്നിവരാണ്​ മറ്റ്​ താരങ്ങൾ. വേണു കുന്നപ്പിള്ളി നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്​ എം.പത്​മകുമാറാണ്.​ എം.ജയചന്ദ്രനാണ്​ സംഗീതം. കണ്ണൂര്‍, ഒറ്റപ്പാലം, കൊച്ചി, എറണാകുളം, വാഗമണ്‍ എന്നീ സ്ഥലങ്ങളിലാണ് ചിത്രീകരണം നടന്നിട്ടുള്ളത്. ചിത്രം നവംബർ അവസാനം തിയറ്ററുകളിലെത്തും.

Tags:    
News Summary - Mamangam Making Video-Mammootty-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.