മാമാങ്കം: സജീവ് പിള്ള കോടികളുടെ നഷ്ടമുണ്ടാക്കി; വിവാദങ്ങൾക്ക് മറുപടിയുമായി നിർമ്മാതാവ്

കൊച്ചി: മമ്മൂട്ടിച്ചിത്രം മാമാങ്കത്തി​െൻറ പേരില്‍ തനിക്കെതിരെ ഉണ്ടായ ആരോപണങ്ങള്‍ക്ക് വിശദീകരണവുമായി നിര്‍ മ്മാതാവ് വേണു കുന്നപ്പിള്ളി. പറഞ്ഞുറപ്പിച്ച കരാർ പ്രകാരമാണ് മാമാങ്കത്തിൽ മാറ്റങ്ങളൊക്കെ നടന്നതെന്ന് നിർമ് മാതാവ് വേണു കുന്നപ്പിള്ളി കൊച്ചിയിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. എം.പദ്മകുമാറായിരിക്കും സിനിമ ഇനി സംവിധാനം ചെയ ്യുക. ഏപ്രിൽ മാസത്തോടെ ഷൂട്ടിങ് പൂർത്തിയാക്കി 2019ൽ തന്നെ ചിത്രം പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.

മാമാങ്ക ത്തി​െൻറ മുൻസംവിധായകനും തിരക്കഥാകൃത്തുമായിരുന്ന സജീവ് പിള്ളയുടെ പരിചയക്കുറവ് മൂലം കോടികളുടെ നഷ്ടമാണ് ഉണ്ടായത്. തിരക്കഥയുടെ പ്രതിഫലമായി മൂന്ന് ലക്ഷം രൂപയും സംവിധാനത്തിന് 20 ലക്ഷം രൂപയുമായിരുന്നു അദ്ദേഹത്തിനായി നിശ്ചയിച്ചിരുന്നത്. അതിൽ 1.25 ലക്ഷം രൂപ മാത്രമേ ഇനി നൽകാനുള്ളൂ. അദ്ദേഹം ഷൂട്ട് ചെയ്തതൊന്നും സിനിമക്ക് ഉപയോഗിക്കാനാവുന്നതായിരുന്നില്ല. 47 ദിവസത്തെ ഷൂട്ട് കൊണ്ട് 13 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
ഫെഫ്കയുടെയും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും ഇടപെടലിൽ നടത്തിയ ചർച്ചകൾക്കൊടുവിൽ സജീവിന്റെ കൂടി സമ്മതപ്രകാരമാണ് എം.പദ്മകുമാർ സിനിമയുടെ സംവിധാനം ഏറ്റെടുത്തത്. രാജ്യാന്തര നിലവാരത്തിലുള്ള സിനിമ പൂർത്തിയാക്കണമെന്ന ആഗ്രഹം കൊണ്ടാണ് നഷ്ടമുണ്ടായിട്ടും ഈ സിനിമയുടെ നിർമ്മാണവുമായി മുന്നോട്ടുപോകാൻ തയ്യാറായത്. തനിക്കെതിരെ മുഖ്യമന്ത്രിക്കടക്കം സജീവ് പിള്ള പരാതി നൽകിയതു കൊണ്ടാണ് ഇതൊക്കെ പറയാൻ ഇപ്പോൾ തയാറാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചിത്രത്തിലെ പ്രധാന താരമായിരുന്ന ധ്രുവനെ പുറത്താക്കിയതല്ലെന്നും നടൻ ആവശ്യപ്പെട്ട പ്രകാരം കരാർ മാറ്റിയെഴുതാൻ തനിക്കാവാതിരുന്നതാണ് പുറത്താക്കലിൽ കലാശിച്ചത്. സിനിമക്ക് വേണ്ടി അഞ്ചുകോടി മുടക്കിയാണ് മരടിൽ സെറ്റ് നിർമ്മിച്ചത്. സ്ഥലമുടമക്ക് മാസം ഒരു ലക്ഷം വാടക കൊടുത്താണ് സ്ഥലം എടുത്തിരിക്കുന്നത്. നിർമ്മാണവുമായി ബന്ധപ്പെട്ട നിയമങ്ങൾ പാലിച്ചാണ് സെറ്റിട്ടത്. കരാർ വ്യവസ്ഥക്ക് വിരുദ്ധമായി മാധ്യമങ്ങൾക്ക് മുന്നിൽ സിനിമയെ കളങ്കപ്പെടുത്താനുള്ള ശ്രമങ്ങൾക്കെതിരെ നിയമപരമായി മുന്നോട്ട് പോകും. മാമാങ്കം സിനിമയുടെ പേരിൽ സജീവ് പിള്ള എന്തെങ്കിലും വിധത്തിലുമുള്ള പണമിടപാടുകൾ നടത്തിയാൽ അതിന് ത​െൻറ നിർമ്മാണ കമ്പനിയായ കാവ്യാ ഫിലിം കമ്പനി ഉത്തരവാദികളായിരിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

Tags:    
News Summary - Mamangam Controversy Producer Responds-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.