ടേക്​ ഓഫിന്​ ശേഷം ഫഹദും മഹേഷ്​ നാരായണനും​; വൈറലായി മാലികിൻെറ ​സെകൻഡ്​ ലുക്​

മഹേഷ്​ നാരായണൻ-ഫഹദ്​​ ഫാസിൽ ടീമിൻെറ മാലിക്​ എന്ന ചിത്രത്തിൻെറ സെക്കൻഡ്​ലുക്​ പോസ്റ്റർ പുറത്തുവിട്ടു. ടേക്​ ഓഫ്​ എന്ന സിനിമയുടെ വൻ വിജയത്തിന്​ ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ്​ മാലിക്​. ആ​േൻറാ ജോസഫ്​ കാർണിവൽ മൂവി നെറ്റ്​വർകുമായി ചേർന്ന്​ നിർമിക്കുന്ന ചിത്രത്തിൽ പാർവതിയും പ്രധാനവേഷത്തിലുണ്ട്​. സംവിധായകനായ മഹേഷ്​ നാരായണൻ തന്നെയാണ്​ രചനയും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത്​.

ചിത്രത്തിൽ മാലിക്​ എന്ന കഥാപാത്രമായാണ്​ഫഹദ് എത്തുന്നത്​.​ 22 വയസുമുതൽ 55 വയസുവരെയുള്ള കാലഘട്ടമാണ്​ ചിത്രീകരിക്കുന്നത്​. അതിനായി ഗംഭീര മേക്കോവറിലാണ്​ താരം എത്തുന്നത്​.

സനു ജോൺ വർഗീസാണ്​ ഛായാഗ്രഹണം നിർവഹിക്കുന്നത്​. സുഷിൻ ശ്യാം സംഗീതവും സന്തോഷ്​ രാമൻ കലാസംവിധാനവും നിർവഹിച്ചിരിക്കുന്നു. വലിയ ബജറ്റിലെത്തുന്ന ചിത്രത്തിൻെറ റിലീസിങ്​ എന്നാണെന്ന്​ പുറത്തുവിട്ടിട്ടില്ല.

Full View
Tags:    
News Summary - malik second look released-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.