Posted On
date_range Updated On
date_range തരംഗത്തിന്‍റെ കിടിലൻ ട്രെയിലറെത്തി: 29ന് തീയേറ്ററുകളിൽ
ടൊവിനോ തോമസ് നായകനായി എത്തുന്ന 'തരംഗം' എന്ന ചിത്രത്തിന്‍റെ ട്രെയ് ലർ പുറത്തിറങ്ങി. മൃത്യുഞ്ജയം എന്ന ഹ്രസ്വ ചിത്രത്തിലൂടെ ശ്രദ്ധേയനായ ഡൊമിനിക് അരുണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനില്‍ നാരായണനാണ് തിരക്കഥ.
'തരംഗം ദ ക്യൂരിയസ് കേസ് ഓഫ് കള്ളന്‍ പവിത്രന്‍' എന്ന ചിത്രം നിർമിക്കുന്നത് ധനുഷിന്‍റെ ഉടമസ്ഥതയിലുള്ള വണ്ടർബാർ ഫിലിംസ് ആണ്. ഇതാദ്യമായാണ് ഒരു മലയാള ചിത്രം ധനുഷിന്‍റെ വണ്ടര്‍ബാര്‍ ഫിലിംസ് നിര്‍മിക്കുന്നത്.
ടൊവിനോ തോമസ്, നേഹ അയ്യര്‍, ബാലു വര്‍ഗീസ് എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പത്മനാഭന്‍ പിള്ള എന്ന സബ് ഇന്‍സ്‌പെക്ടറായാണ് ടൊവിനോ ചിത്രത്തില്‍ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.