Posted On
date_range Updated On
date_range 'ഒരു വിശേഷപ്പെട്ട ബിരിയാണി കിസ്സ' ട്രെയിലർ പുറത്ത്
ഡബ്യു.എൽ എപിക് മീഡിയയുടെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം 'ഒരു വിശേഷപ്പെട്ട ബിരിയാണി കിസ്സ'യുടെ ട്രെയിലർ പുറത്തുവിട്ടു. കോഴിക്കോട് ജില്ലയിലെ ഒരു ഉൾഗ്രാമത്തിൽ എല്ലാ ഞായറാഴ്ചയും നടക്കുന്ന ബിരിയാണി നേർച്ചയും നേർച്ച നടത്തുന്ന ഹാജിയാരുടെയും കഥയാണ് ചിത്രം പറയുന്നത്.
ഒരു ഫാന്‍റസി കോമഡി ഡ്രാമയായ ചിത്രത്തിൽ അജു വർഗീസും വിനയ് ഫോർട്ടുമാണ് മാലാഖമാരായെത്തുന്നത്. ലാൽ, ഭാവന, നെടുമുടി വേണു, മാമുക്കോയ, സുനിൽ സുഖദ, വി.കെ. ശ്രീരാമൻ, ലെന, സുരഭി ലക്ഷ്മി, ഭഗത് മാന്വൽ, ജോജു ജോർജ്, പ്രദീപ് കോട്ടയം, നോബി, അപ്പുണ്ണി ശശി, സീനത്ത്, കുളപ്പുള്ളി ലീല, എന്നിവരുമുണ്ട്. സുനിൽ കൈമനമാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. പശ്ചാത്തല സംഗീതം ബിജിബാൽ. എഡിറ്റിങ് അയൂബ് ഖാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.