കാത്തിരിക്കാൻ വയ്യെന്ന് താരങ്ങൾ; മോഹൻലാലിന് ആശംസാപ്രവാഹം

മോഹൻലാൽ സംവിധായകക്കുപ്പായമണിയുന്ന വാർത്ത അമ്പരപ്പോടെയാണ് ആരാധകർ കേട്ടത്. വാർത്തക്ക് പിന്നാലെ ആശംസാപ്രവാഹങ ്ങളായിരുന്നു. നടനും സംവിധായകനുമായ പൃഥ്വിരാജ്, ടൊവിനോ തോമസ് മഞ്ജു വാര്യർ തുടങ്ങിയ താരങ്ങളാണ് മോഹൻലാലിന് ആശംസക ളുമായി രംഗത്തെത്തിയത്.

ഒടുവില്‍ ആ വിസ്മയവും സംഭവിക്കുന്നു. നമ്മുടെ പ്രിയങ്കരനായ ലാലേട്ടന്‍ സംവിധായകനാകുന്നു. കാലത്തിന്റെ കൈനീട്ടം. ശുഭവാര്‍ത്തയുടെ ഉയിര്‍പ്പ്. ലാലേട്ടന് ആശംസകള്‍, അഭിനന്ദനങ്ങള്‍....!' മഞ്ജു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Full View

എനിക്കറിയാം ഈ ചിത്രം എന്താണെന്ന്.. അതുപോലെ ഈ ചിത്രത്തെക്കുറിച്ചുള്ള അങ്ങയുടെ കാഴ്ചപ്പാടും.. കാത്തിരിക്കാന്‍ വയ്യ ലാലേട്ടാ.. എല്ലാ വിധ ആശംസകളും... ഇന്ത്യന്‍ സിനിമയിലെ തന്നെ ഇതിഹാസങ്ങളില്‍ ഒരാളായ ജിജോ സാറിനെ മലയാള സിനിമയിലേക്ക് തിരികെ കൊണ്ടുവരുന്നതില്‍ ഒരു ഭാഗമായതിന് നന്ദി...' -എന്നായിരുന്നു പൃഥ്വിയുടെ വാക്കുകൾ.

Full ViewFull View
Tags:    
News Summary - Malayalam Film Industry Cheers Mohanlal-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.