Posted On
date_range Updated On
date_range ‘തീറ്റ റപ്പായി’ സിനിമ റിലീസിങ്ങിന് താൽക്കാലിക സ്റ്റേ
കൊച്ചി: ഇൗ മാസം ഏഴിന് പുറത്തിറങ്ങാനിരുന്ന ‘തീറ്റ റപ്പായി’ സിനിമയുടെ റിലീസിങ് എറണാകുളം അഡീഷനൽ സെഷൻസ് കോടതി താൽക്കാലികമായി തടഞ്ഞു. എരൂർ സ്വദേശി സി.എ. സജീവൻ നൽകിയ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്.
കെ.ബി.എം ക്രിയേഷൻസ് നിർമിക്കുന്ന ചിത്രത്തിെൻറ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചത് താനായിരുന്നെന്നും എന്നാൽ, റിലീസിങ്ങിന് മുന്നോടിയായി പുറത്തിറക്കിയ പോസ്റ്ററുകളിൽ കഥയും തിരക്കഥയും മറ്റൊരാളുടെ പേരിലാക്കി മാറ്റിയതായും ഹരജിയിൽ പറയുന്നു. രേഖകൾ പരിശോധിച്ച കോടതി ഇനി ഒരു ഉത്തരവുണ്ടാകുന്നതുവരെ ചിത്രത്തിെൻറ റിലീസിങ് തടയുകയായിരുന്നു.
എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാനും കോടതി ഉത്തരവുണ്ട്. കേസ് വീണ്ടും ഇൗ മാസം 11ന് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.