Posted On
date_range Updated On
date_range കൊച്ചുണ്ണി നിവിന്‍റെ ജീവിതത്തിലെ നാഴികക്കല്ലെന്ന് മോഹൻലാൽ; മേക്കിങ് വിഡിയോ പുറത്ത്
കായംകുളം കൊച്ചുണ്ണി നിവിന്‍റെ ജീവിതത്തിലെ നാഴികക്കല്ലാകുമെന്ന് നടൻ മോഹൻലാൽ. തന്നേ പോലെ ഒരു സീനിയര്‍ നടന്‍ ഇത്തിക്കര പക്കിയെന്ന അതിഥി വേഷത്തിലെത്തിയാല്‍ തന്റെ ഇമേജിന് കോട്ടമുണ്ടാകുമെന്നൊന്നും നിവിന്‍ കരുതിയില്ലെന്നും ചിത്രത്തെക്കുറിച്ച മാത്രമാണ് അദ്ദേഹം ചിന്തിച്ചതെന്നും നല്ല അര്‍പ്പണ ബോധമുള്ള നടനാണ് അദ്ദേഹമെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേർത്തു.
കായംകുളം കൊച്ചുണ്ണിയുടെ മേക്കിങ് വിഡിയോയിലാണ് മോഹൻലാൽ ഇക്കാര്യം പറയുന്നത്. ചിത്രത്തെക്കുറിച്ചുള്ള അണിയറപ്രവര്‍ത്തകരുടെ അഭിപ്രായവും അനുഭവങ്ങളും വിഡിയോയിൽ കാണിക്കുന്നുണ്ട്. മോഹന്‍ലാലിന്റെ വൈശാഖ് ചിത്രം പുലിമുരുകനു ശേഷം നൂറുകോടി ക്ലബില്‍ ഇടംനേടുന്ന രണ്ടാമത്തെ മലയാള സിനിമയാണ് കായംകുളം കൊച്ചുണ്ണി. പുലിമുരുകന്‍ 150 കോടിയാണ് കളക്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.