അമ്പത് കോടിയോളം കളക്ഷൻ നേടി ആന്ദ്രയിലും തെലങ്കാനയിലും തമിഴ്നാട്ടിലും ബ്ലോക്ബസ്റ്ററിലേക്ക് കുതിക്കുന്ന മഹാനടി എന്ന ചിത്രത്തിെൻറ മേക്കിങ് വീഡിയോ പുറത്തുവിട്ടു. നായകനായ ദുൽഖർ സൽമാൻ അവതരിപ്പിച്ച ജെമിനി ഗണേഷൻ എന്ന കഥാപാത്രത്തിെൻറ മേക്കിങ് വീഡിയോ ആണ് അണിയറക്കാർ പ്രേക്ഷകർക്കായി പുറത്തുവിട്ടിരിക്കുന്നത്.
മഹാനടിയും ഒരുകാലത്തെ തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാറുമായിരുന്ന സാവിത്രിയുടെ ജീവിത കഥ പറയുന്ന ചിത്രത്തിൽ കീർത്തി സുരേഷാണ് സാവിത്രിയായി വേഷമിട്ടിരിക്കുന്നത്. സാവിത്രിയുടെ ഭർത്താവും അക്കാലത്തെ സൂപ്പർതാരവുമായിരുന്നു ജെമിനി ഗണേഷനായാണ് യുവ സൂപ്പർതാരം ദുൽഖർ അവതരിപ്പിച്ചത്. സാമന്ത അക്കിനേനിയും വിജയ് ദേവരകൊണ്ടയും പ്രധാന വേഷത്തിലുണ്ട്.
സംവിധായകൻ രാജമൗലി മുതൽ തെലുങ്കിലെ സൂപ്പർതാരങ്ങളായ ചിരഞ്ജീവി, അല്ലു അർജുൻ, രാം ചരൺ എന്നിവരെല്ലാം ചിത്രത്തിലെ ദുൽഖറിെൻറയും കീർത്തിയുടെയും പ്രകടനം വാനോളം പുകഴ്ത്തിയിരുന്നു. ടോളിവുഡിലെ സ്ഥിരം മസാല ചേരുവകളില്ലാതെ തിയറ്ററുകളിലെത്തിയ ചിത്രം നേടുന്ന വിജയത്തെ തെലുങ്ക് സിനിമാ ഇൻഡസ്ട്രിയുടെ വിജയമായാണ് നിരൂപകരും വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.